കേരളം

kerala

ETV Bharat / sitara

വിങ് കമാന്‍ഡറായി അജയ് ദേവ്ഗണ്‍; ‘ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ’ ഒരുങ്ങുന്നു - അജയ് ദേവ്ഗൺ

ചിത്രത്തെ കുറിച്ച് അജയ് ദേവ്ഗൺ തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരണം നടത്തി.

വ്യോമസേന വിങ് കമാന്‍ററായി അജയ് ദേവ്ഗണ്‍

By

Published : Mar 20, 2019, 4:08 PM IST

ഇന്ത്യൻ വ്യോമസേനയില്‍ വിങ് കമാന്‍ഡർ ആയിരുന്ന വിജയ് കർണിക്കിന്‍റെ ജീവിതം സിനിമയാകുന്നു. അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യയില്‍ അജയ് ദേവ്ഗണാണ് വിജയ് കർണിക്കായി വേഷമിടുന്നത്.

‘ഇന്ത്യാ - പാക് യുദ്ധത്തില്‍ നമ്മുടെ രാജ്യത്തിന്‍റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ധീര സൈനികന്‍ വിങ് കമാന്‍ഡര്‍ വിജയ് കര്‍ണിക്കിനെക്കുറിച്ച് ഇപ്പോള്‍ ഉള്ളവരും ഇനി വരുന്ന തലമുറയും അറിഞ്ഞിരിക്കണം. പൗരന്മാരെ പോലും യുദ്ധത്തില്‍ പങ്കാളികളാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാത്രം ധൈര്യശാലിയായിരുന്നു അദ്ദേഹം', ചിത്രത്തിന്‍റെ നിർമ്മാതാവായ ഭൂഷൺ കുമാർ പറഞ്ഞു.

1971ലെ ഇന്ത്യ - പാകിസ്ഥാന്‍ യുദ്ധസമയത്ത് ഭുജ് വിമാനത്താവളത്തിന്‍റെ ചുമതല വിങ് കമാന്‍ഡര്‍ വിജയ് കര്‍ണിക്കിനായിരുന്നു. പ്രദേശവാസികളായ വനിതകളുടെ സഹായത്തോടെ കര്‍ണിക്കും സംഘവുമായിരുന്നു വിമാനത്താവളത്തിലെ എയര്‍സ്ട്രിപ് പുനര്‍നിര്‍മ്മിച്ചത്. പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന് പോയതായിരുന്നു എയര്‍സ്ട്രിപ്പ്. അടുത്തുള്ള ഗ്രാമത്തില്‍ നിന്നും 300 വനിതകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി സഹായത്തിനായി കൊണ്ട് വന്നത് കര്‍ണിക്കായിരുന്നു.


ABOUT THE AUTHOR

...view details