കേരളം

kerala

ETV Bharat / sitara

സാഹസികത എന്നും ടൊവിനോയ്ക്ക് ഒരു വീക്ക്നസ്സാണ് - ടൊവിനോ

ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈൻ യാത്രയാണിത്. അനൗദ്യോഗിക വിവര പ്രകാരം ലോകത്തെ ഏറ്റവും വേഗം കൂടിയതും.

ടൊവിനോ തോമസ്

By

Published : Feb 18, 2019, 5:06 PM IST

സിനിമകളില്‍ മാത്രമല്ല, ജീവിതത്തിലും ടൊവിനോ തോമസിന് സാഹസികതകളും സാഹസിക യാത്രകളുമെല്ലാം ഏറെ ഇഷ്ടമാണ്. തന്‍റെ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി സമൂഹ മാധ്യങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

ഇത്തവണ അത്തരത്തില്‍ താന്‍ നടത്തിയ ഒരു സാഹസികതയുടെ വീഡിയോ ആണ് ടൊവിനോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിപ് ലൈനിലൂടെയുള്ള യാത്രയാണ് താരത്തിന്‍റെ പുതിയ സാഹസികത. അതും സാധാരണ സിപ് ലൈനല്ല. റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈന്‍.

ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ യാത്രയാണിത്. ശ്വാസം നിലച്ച് പോകുന്ന അനുഭവമാണ് ഇത് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്. അനൗദ്യോഗിക വിവര പ്രകാരം ലോകത്തെ ഏറ്റവും വേഗം കൂടിയ സിപ് ലൈന്‍ കൂടിയാണിത്. ഒരു ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടമുണ്ടായതിന് ശേഷം അടുത്തിടെയാണ് വീണ്ടും റാസ് അല്‍ ഖൈമയിലെ സിപ് ലൈന്‍ പൊതുജനത്തിനായി തുറന്ന് കൊടുത്തത്. 2.83 കിലോമീറ്ററാണ് ഇതിന്‍റെ നീളം.

ഒരു മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെയാണ് റൈഡര്‍മാര്‍ പറക്കുന്നത്. സമുദ്രനിരപ്പിന് 1,680 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ABOUT THE AUTHOR

...view details