സ്റ്റീൽ ബക്കറ്റിൽ താളമിട്ടു പാടി ഒരു പൊലീസുകാരൻ. ‘ഭർ തോ ജോലി മേരീ’ ആസ്വദിക്കാൻ സഹപ്രവർത്തകരും. പൊലീസുകാരനെ പ്രശംസിച്ചുകൊണ്ട് ഗായകൻ അദ്‌നാൻ സാമിയും. 'ബജ്‌റംഗി ബായ്‌ജാൻ’ ചിത്രത്തിലെ ‘ഭർ തോ ജോലി മേരീ’ എന്ന ഗാനം അതിമനോഹരമായി ഒരു പൊലീസുകാരൻ പാടുന്നതിന്‍റെ വീഡിയോ അദ്‌നാൻ സാമി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. അദ്‌നാന്‍ സ്വാമിയാണ് സിനിമയില്‍ ഈ ഗാനം ആലചിച്ചിരിക്കുന്നത്.
ഫന്‍റാസ്റ്റിക്ക് "ഭർ തോ ജോലി മേരീ"; പൊലീസുകാരന്‍റെ പാട്ടിന് അദ്‌നാൻ സാമിയുടെ പ്രശംസ - policeman sings song
'ബജ്‌റംഗി ബായ്‌ജാൻ’ ചിത്രത്തിനു വേണ്ടി അദ്‌നാൻ സാമി പാടിയ ഗാനം മനോഹരമായി ഒരു പൊലീസുകാരൻ പാടുന്നതിന്‍റെ വീഡിയോ അദ്ദേഹം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
അദ്‌നാൻ സാമിയുടെ പ്രശംസ
പ്രൊഫഷണൽ പാട്ടുകാരെ പോലെ പാടുകയും അഭിനയിക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ കഴിവുകള്‍ നവമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്ന കാലമാണിത്. റെയില്‍വെ പ്ലാറ്റ്‌ഫോമിലിരുന്ന് ലത മങ്കേഷ്‌കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തില്‍ പാടിയ റാണു മൊണ്ടാലും അതിനുദാഹരണമാണ്. ഇപ്പോൾ 'ഭർ തോ ജോലി മേരീ' ഗാനത്തിന് വെള്ളിത്തിരയിൽ ശബ്‌ദം നൽകിയ ഗായകൻ തന്നെ പൊലീസുകാരനെ പ്രശംസിച്ചുകൊണ്ടെത്തിയതും വാർത്തയാകുകയാണ്.