കേരളം

kerala

ETV Bharat / sitara

വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണം; ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ

കണ്ണൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് തുടങ്ങിയ നാടകം പഴയ ബസ്സ് സ്റ്റാന്‍റിലാണ് അവസാനിച്ചത്

സന്തോഷ് കീഴാറ്റൂർ

By

Published : Oct 29, 2019, 12:00 PM IST

Updated : Oct 29, 2019, 1:10 PM IST

കണ്ണൂർ: വാളയാറില്‍ ആത്മഹത്യ ചെയ്ത പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സന്തോഷ് കീഴാറ്റൂരിന്‍റെ ഏകാംഗ തെരുവ് നാടകം. കണ്ണൂർ റെയില്‍വേ സ്റ്റേഷൻ മുതല്‍ പഴയ ബസ്റ്റാൻഡ് പരിസരം വരെയാണ് ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ ജനങ്ങളോട് സംവദിച്ചത്. കൊന്നതാണ് പിന്നെയും പിന്നെയും കൊല്ലുകയാണ് എന്ന മുദ്രവാക്യം ഉയർത്തി പിടിച്ചാണ് നാടകം അവതരിപ്പിച്ചത്.

മക്കളെ നഷ്ടപ്പെട്ട അമ്മയായിട്ടാണ് അദ്ദേഹം നാടകത്തില്‍ അഭിനയിച്ചത്. കുഞ്ഞുടുപ്പുകളുമായി നീതി തേടി അലയുന്ന മാതൃ വിലാപം കാഴ്ചക്കാർക്കും നൊമ്പരമായി. നീതി നിഷേധം ഉണ്ടാകുമ്പോൾ ശബ്ദം ഉയർത്തേണ്ടത് കലാകാരന്‍റെ കടമയാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു സന്തോഷിന്‍റെ തെരുവ് നാടകം. വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് ഒപ്പമായിരിക്കണം കേരളത്തിന്‍റെ പൊതു മനസാക്ഷിയെന്ന് നാടകത്തിന് ശേഷം സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണം; ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ
Last Updated : Oct 29, 2019, 1:10 PM IST

ABOUT THE AUTHOR

...view details