18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തമിഴ് താരം ധനുഷും ഐശ്വര്യ രജനികാന്തും. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്.
സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒന്നിച്ചു ജീവിച്ചു. വളർച്ചയും മനസിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളുമാള്ളതായിരുന്നു ഈ യാത്ര. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസിലാക്കാനും തീരുമാനിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ആവശ്യമായ സ്വകാര്യത തങ്ങൾക്ക് നൽകണമെന്നും ധനുഷ് ട്വിറ്ററിൽ കുറിച്ചു.