തിരുവനന്തപുരം:ലോക്ക്‌ഡൗണ്‍ കാലത്തെ വേറിട്ട ഓര്‍മകള്‍ ക്യാന്‍വാസിലാക്കിയ 'ചുവപ്പ് പൂക്കള്‍ വാടാറില്ല' എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. മലയാളത്തിലും തമിഴിലും ഇംഗ്ളീഷിലും ഒരേ സമയം പുറത്തിറങ്ങിയ കോമഡി ഫിക്ഷന്‍ ചിത്രത്തിന്‍റെ അണിയറയില്‍ വിഗ്‌നേഷ് രാജഷോബ് എന്ന തിരുവനന്തപുരത്തുകാരനാണ്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം, നിര്‍മ്മാണം, സംവിധാനം എല്ലാം വിഗ്നേഷിന്‍റെ കൈയില്‍ ഭദ്രം.
ഒരു മേശയ്ക്കുള്ളില്‍ ഒരുപാട് കാലം ഉപയോഗമില്ലാതെ കിടന്ന മിട്ടു എന്ന പേനയാണ് കഥയിലെ പ്രധാന താരം. കാലം ഡിജിറ്റലായതോടെ നഷ്ടപ്പെട്ടുപോയ കൈയെഴുത്തുകളും അതിന്‍റെ പ്രാധാന്യവും മനോഹരമായി ആവിഷ്‌കരിച്ചിരിക്കുകയായാണ്. നാലു മിനിട്ട് ദൈര്‍ഖ്യമുള്ള ചിത്രം തമിഴില്‍ സിവപ്പ് പൂക്കള്‍ വാടുവതില്ലൈ എന്ന പേരിലാണ് പുറത്തിറക്കിയത്.