നിപ കാലത്തിന്‍റെ അതിജീവനത്തെ കുറിച്ച് പറഞ്ഞ ആഷിക് അബു ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാല്‍ ചിത്രത്തില്‍ സംഭവിച്ച് പോയ ഒരു തെറ്റിന് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആഷിക് അബുവും ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരും.
വൈറസില്‍ സംഭവിച്ച ആ തെറ്റിന് ക്ഷമ ചോദിക്കുന്നു; ആഷിക് അബു
ധാരണാക്കുരവ് മൂലം സംഭവിച്ച തെറ്റിന് ഫേസ്ബുക്കിലൂടെയാണ് ആഷിക് അബു ക്ഷമ ചോദിച്ചത്
ചിത്രത്തില്‍ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ് കമ്പ്യൂട്ടർ ഗ്രാഫിക്സ് സഹിതം കാണിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കൂരാച്ചൂണ്ട് ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറി ആയിരുന്ന ജൈസൺ നെടുമ്പാലയാണ് ആ മാപ് നിർമിച്ചത്. എന്നാല്‍ ജൈസണ് കടപ്പാട് വെക്കാതെയാണ് ചിത്രത്തില്‍ മാപ് കാണിക്കുന്നത്. വിക്കിമീഡീയ കോമൺസിലുള്ള ചിത്രം ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടർ ഗ്രാഫിക്സ് നിർമ്മിച്ചത് എന്നത് ശ്രദ്ധിക്കാത്തതിനാലും ക്രിയേറ്റീവ് കോമൺസ് ലൈസൻസിനെക്കുറിച്ചുള്ള ധാരണക്കുറവാലുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത്. അതിനാൽ ജൈസണിനോട് ഹൃദയത്തിന്‍റെ ഭാഷയിൽ ക്ഷമ ചോദിക്കുകയാണെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പേസ്റ്റിന്‍റെ പൂർണരൂപം