വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയതിന് വലിയ വിമർശനവും തെറിവിളികളും കേൾക്കേണ്ടി വന്ന നടിയാണ് റിമ കല്ലിങ്കല്‍. കുഞ്ഞായിരിക്കുമ്പോൾ തനിക്ക് നിഷേധിക്കപ്പെട്ട, തന്‍റെ സഹോദരന്‍റെ പാത്രത്തിലേക്ക് വിളമ്പിയ ഒരു കഷ്ണം മീൻ വറുത്തതിലൂടെയാണ് താൻ ഒരു ഫെമിനിസ്റ്റായി മാറിയതെന്നാണ് അന്ന് റിമ കല്ലിങ്കല്‍ പറഞ്ഞത്.
ആമിർ ഖാന്‍റെ ഭാര്യ പറയുമ്പോൾ ആഹാ, പാവം റിമ കല്ലിങ്കല്‍ പറഞ്ഞപ്പോൾ ഓഹോ - സമത്വം
വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തെ കൃത്യമായി ചിത്രീകരിക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നതാണ് കിരൺ റാവു ഒരുക്കിയ പത്ത് സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോ.
തീന്‍ മേശയില്‍ പോലും പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചാണ് അവർ പറഞ്ഞതെന്ന് കേട്ടവര്‍ക്കെല്ലാം മനസ്സിലായെങ്കിലും റിമക്ക് നേരിടേണ്ടി വന്നത് ട്രോളുകളുടെ പെരുമഴയായിരുന്നു. ഇപ്പോഴിതാ റിമ പറഞ്ഞ അതേ ആശയം പത്ത് സെക്കന്‍റ് സിനിമയിലൂടെ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ആമിര്‍ ഖാന്‍റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ് സാമൂഹിക പ്രസക്തിയുള്ള സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. സ്വന്തം വീടുകളില്‍ പോലും പെൺകുട്ടികൾ നേരിടുന്ന മാറ്റിനർത്തലുകളെ എങ്ങനെ അവസാനിപ്പിക്കാമെന്നതിനെ കുറിച്ചും ലിംഗ സമത്വം വീടുകളില്‍ നിന്നും ആരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുമാണ് വീഡിയോ പറയുന്നത്.
‘വെറും 10 സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ച് തന്നു,’ എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ആമിര്‍ ഖാൻ കുറിച്ചത്. റിമ കല്ലിങ്കല്‍, ആഷിഖ് അബു, നിമിഷ സജയൻ, പാർവ്വതി തുടങ്ങി നിരവധി പേർ ഈ വീഡിയോ തങ്ങളുടെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.