കേരളം

kerala

ETV Bharat / sitara

ആകാശഗംഗക്ക് രണ്ടാം ഭാഗവുമായി വിനയൻ എത്തുന്നു - ആകാശഗംഗ

1999ൽ റിലീസ് ചെയ്ത ചിത്രം 150 ദിവസത്തോളം തുടര്‍ച്ചയായി പ്രദര്‍ശനം നടത്തിയിരുന്നു.

ആകാശഗംഗയ്ക്ക് രണ്ടാം ഭാഗവുമായി വിനയൻ എത്തുന്നു

By

Published : Mar 5, 2019, 5:04 PM IST

ഹൊററും കോമഡിയും കൂട്ടിയിണക്കി സംവിധായകൻ വിനയൻ ഒരുക്കിയ ചിത്രമായിരുന്നു ‘ആകാശഗംഗ’. 20 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി വീണ്ടുമെത്താനുള്ള ഒരുക്കത്തിലാണ് വിനയൻ. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്ന് വിനയന്‍ വ്യക്തമാക്കി.

ദിവ്യാ ഉണ്ണി, റിയാസ് ഹസ്സൻ, മുകേഷ്, ഇന്നസെന്‍റ്, ജഗദീഷ്, ജഗതി, മയൂരി, സുകുമാരി, കൽപ്പന, രാജൻ പി ദേവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. മാണിക്യശ്ശേരി കുടുംബത്തിന്‍റെ ക്രൂരതക്ക് ഇരയായി കൊല്ലപ്പെടുന്ന ദാസിപ്പെണ്‍കുട്ടി ഗംഗ, യക്ഷിയായ് പരിണമിക്കുന്നതും അവളുടെ പക തലമുറകളായി കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. ബേണി ഇഗ്നേഷ്യസ് ആയിരുന്നു സംഗീതമൊരുക്കിയത്.

‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം പൂർത്തിയായതിന് ശേഷം മോഹൻലാൽ ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക് കടക്കുമെന്നും വിനയൻ വ്യക്തമാക്കി. ജയസൂര്യ നായകനാവുന്ന ‘നങ്ങേലി’ എന്ന ചരിത്ര സിനിമയുടെയും അണിയറപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details