കേരളം

kerala

ETV Bharat / sitara

ബോളിവുഡില്‍ റിമ കല്ലിങ്കലിന്‍റെ അരങ്ങേറ്റം; 'സിന്ദഗി ഇന്‍ ഷോട്ട്' ട്രെയിലര്‍ പുറത്ത് - വെബ് സീരിസ്

വ്യത്യസ്ത കഥാപശ്ചാത്തലമുള്ള ഏഴ് വീഡിയോ സീരീസുകളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന വെബ് സീരിസിൽ ‘സണ്ണി സൈഡ് ഊപര്‍’ എന്ന ഹ്രസ്വചിത്രത്തിലാണ് റിമ അഭിനയിക്കുന്നത്

Rima Kallingal  Zindagi inShort | Trailer | Flipkart Video Original  Zindagi inShort  'സിന്ദഗി ഇന്‍ ഷോട്ട്' ട്രെയിലര്‍ പുറത്ത്  ബോളിവുഡില്‍ റിമ കല്ലിങ്കലിന്‍റെ അരങ്ങേറ്റം; 'സിന്ദഗി ഇന്‍ ഷോട്ട്' ട്രെയിലര്‍ പുറത്ത്  സണ്ണി സൈഡ് ഊപര്‍  വെബ് സീരിസ്  നടി റിമ കല്ലിങ്കല്‍
ബോളിവുഡില്‍ റിമ കല്ലിങ്കലിന്‍റെ അരങ്ങേറ്റം; 'സിന്ദഗി ഇന്‍ ഷോട്ട്' ട്രെയിലര്‍ പുറത്ത്

By

Published : Feb 14, 2020, 7:35 PM IST

മലയാളത്തിന്‍റെ പ്രിയ നടി റിമ കല്ലിങ്കല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ‘സിന്ദഗി ഇന്‍ ഷോട്ട്’ എന്ന ഹിന്ദി വെബ് സീരീസിലൂടെയാണ് റിമയുടെ അരങ്ങേറ്റം. വെബ് സീരിസിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വ്യത്യസ്ത കഥാപശ്ചാത്തലമുള്ള ഏഴ് വീഡിയോ സീരീസുകളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന വെബ് സീരീസിൽ ‘സണ്ണി സൈഡ് ഊപര്‍’ എന്ന ഹ്രസ്വചിത്രത്തിലാണ് റിമ അഭിനയിക്കുന്നത്.

വിജേത കുമാറാണ് സംവിധായിക. ഗൗതം ഗോവിന്ദ് ശര്‍മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാല്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. ‘ഛാജു കേ ദഹി ഭല്ലേ’, ‘നാനോ സോ ഫോബിയ’, ‘സ്വാഹ’, ‘പിന്നി’, ‘സ്ലീപ്പിങ് പാര്‍ട്‌ണര്‍’, ‘തപ്പട്’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സഞ്ജയ് കപൂർ, ഇഷ തൽവാർ തുടങ്ങി പ്രമുഖതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിഖ്യ എന്‍റര്‍ടെയ്ന്‍മെന്‍റാണ് നിര്‍മാണം. ഫ്ലിപ്‌കാര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഫെബ്രുവരി 19നാണ് സീരീസ് റിലീസ് ചെയ്യുക.

ABOUT THE AUTHOR

...view details