കേരളം

kerala

ETV Bharat / sitara

ബോളിവുഡ് നടി കുംകും അന്തരിച്ചു - bandra

മിസ്റ്റർ എക്‌സ് ഇൻ ബോംബെ, മദർ ഇന്ത്യ, കോഹിനൂർ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പഴയകാല ബോളിവുഡ് നടി കുംകും വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്തരിച്ചത്.

Yesteryear actor Kumkum passes away at 86  മുതിർന്ന ബോളിവുഡ് നടി കുംകും  ബാന്ദ്ര  സൈബുനിസ്സ  ഷെയ്ഖ്‌പുര സ്വദേശി  ഗുരു ദത്ത്  കുംകും അന്തരിച്ചു  ബോളിവുഡ് നടി കുംകും  Kumkum  Zaibunnissa  bollywood old actress death  mr x in bombay  bandra  ഇന്നലെകളിലെ ബോളിവുഡ് നടി
ഇന്നലെകളിലെ ബോളിവുഡ് നടി കുംകും അന്തരിച്ചു

By

Published : Jul 28, 2020, 5:24 PM IST

മുംബൈ: മുതിർന്ന ബോളിവുഡ് നടി കുംകും (86) അന്തരിച്ചു. ഇന്ന് രാവിലെ 11.30ന് ബാന്ദ്രയിലെ വസതിയിൽ വച്ച് വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മസ്‌ഗാവ് ശ്മാശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടത്തും.

നൂറിലധികം ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയുടെ യഥാർത്ഥ പേര് സൈബുനിസ്സയെന്നാണ്. ബിഹാറിലെ ഷെയ്ഖ്‌പുര സ്വദേശിയായ കുംകും, മിസ്റ്റർ എക്‌സ് ഇൻ ബോംബെ, മദർ ഇന്ത്യ, കോഹിനൂർ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്‌തു. "കഭി ആർ കഭി പാർ", "മേരേ മെഹ്ബൂബ് ഖയാമത്ത് ഹോഗി" തുടങ്ങിയ പ്രശസ്‌ത ഗാനങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ ഗുരു ദത്താണ് കുംകുമിനെ സിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്. "ആർ പാർ" എന്ന ഗാനരംഗത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് ഗുരു ദത്തിന്‍റെ തന്നെ പ്യാസ എന്ന ചിത്രത്തിലും ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details