ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഒരു ടിവിഷോയില്‍ പങ്കെടുക്കവേ പറഞ്ഞ ചില വാചകങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. എല്ലാ വിഷയത്തിലും തന്‍റെതായ നിലപാടുള്ള വ്യക്തിയാണ് കിങ് ഖാന്‍. തന്‍റെ കുടുംബത്തില്‍ മതം ചര്‍ച്ചയാകാറില്ലെന്നാണ് താരം അടുത്തിടെ പറഞ്ഞത്. മതം ചോദിക്കുന്നവരോടെല്ലാം തങ്ങള്‍ ഇന്ത്യക്കാരാണെന്ന് പറയണമെന്ന് പഠിപ്പിച്ചിട്ടുണ്ടെന്നും ഷാരൂഖ് പറയുന്നു. താരത്തിന്‍റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അപേക്ഷകളില്‍ മതം എഴുതിച്ചേര്‍ക്കേണ്ടിടത്ത് ഇന്ത്യനെന്നാണ് മക്കള്‍ എഴുതുന്നതെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.
"ഞങ്ങള്‍ക്ക് മതമില്ല, മക്കളെ പഠിപ്പിച്ചത് ഇന്ത്യക്കാരെന്ന് പറയാന്‍": ഷാരൂഖ് ഖാന്‍ - ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍
അപേക്ഷകളില്‍ മതം എഴുതിച്ചേര്‍ക്കേണ്ടിടത്ത് ഇന്ത്യനെന്നാണ് മക്കള്‍ എഴുതുന്നതെന്ന് ഷാരൂഖ് ഖാന്‍
ഷാരൂഖിന്‍റെ വാക്കുകള്‍ ഇങ്ങനെ... 'ഹിന്ദുവെന്നോ മുസ്ലീമെന്നോ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. എന്‍റെ ഭാര്യ ഹിന്ദുവാണ്, ഞാന്‍ മുസ്ലീമാണ്, എന്‍റെ മക്കള്‍ ഹിന്ദുസ്ഥാനും. മക്കള്‍ സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍ അവര്‍ക്ക് മതം എഴുതേണ്ടി വന്നു. എന്‍റെ മകള്‍ ഒരു ദിവസം എന്‍റെ അടുത്ത് ചോദിച്ചു... എന്താണ് നമ്മുടെ മതം? 'അവളുടെ അപേക്ഷയില്‍ ഞാന്‍ എഴുതി 'ഞങ്ങള്‍ ഇന്ത്യക്കാരാണ്, ഞങ്ങള്‍ക്ക് മതമില്ല'. ഓരോ ആഘോഷങ്ങളും മതം നോക്കാതെ ആഘോഷിക്കാനും ഈ താരകുടുംബം ശ്രദ്ധിക്കാറുണ്ട്. അഞ്ച് നേരം നമസ്കരിക്കുന്നതിന്‍റെ പേരിലാണെങ്കില്‍ ഞാന്‍ മതവിശ്വാസിയല്ല... എന്നാല്‍ ഞാന്‍ മുസ്ലീമാണ്. ഇസ്ലാം പ്രമാണങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. അത് ഒരു മതവും നല്ല വിജ്ഞാനശാഖയുമാണെന്നും ഞാന്‍ കരുതുന്നു... മതവുമായി ബന്ധപ്പെട്ട് സംസാരിക്കവെ മുമ്പൊരിക്കല്‍ ഷാരൂഖ് പറഞ്ഞതാണിത്.