കേരളം

kerala

ETV Bharat / sitara

'അവള്‍ക്ക്‌ ലോകത്തോട്‌ പറയാന്‍ ഒരു കഥ ഉണ്ട്‌'; ചര്‍ച്ചയായി വിദ്യാ ബാലന്‍റെ മാധ്യമപ്രവര്‍ത്തനം - Vidhya Balan Suresh Triveni combo

Jalsa teaser: 'ജല്‍സ'യുടെ ടീസര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്‍റെ പവര്‍ പാക്ക്‌ഡ്‌ പ്രോജക്‌ടാണ് ജല്‍സ.

Jalsa teaser  Vidya Balan Jalsa  Jalsa release  Jalsa cast and crew  Vidhya Balan Suresh Triveni combo  വിദ്യാ ബാലന്‍റെ മാധ്യമപ്രവര്‍ത്തനം
'അവള്‍ക്ക്‌ ലോകത്തോട്‌ പറയാന്‍ ഒരു കഥ ഉണ്ട്‌'; ചര്‍ച്ചയായി വിദ്യാ ബാലന്‍റെ മാധ്യമപ്രവര്‍ത്തനം

By

Published : Mar 5, 2022, 9:53 AM IST

Jalsa teaser: പവര്‍ പാക്ക്‌ഡ്‌ പ്രോജക്‌ടുമായി വീണ്ടും വിദ്യാ ബാലന്‍. വിദ്യാ ബാലനെ കേന്ദ്ര കഥാപാത്രമാക്കി സുരേഷ്‌ ത്രിവേണി സംവിധാനം ചെയ്യുന്ന 'ജല്‍സ'യുടെ ടീസര്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് ചിത്രത്തില്‍ വിദ്യാ ബാലന്. 'അവള്‍ക്ക്‌ ലോകത്തോട്‌ പറയാന്‍ ഒരു കഥയുണ്ട്‌, പക്ഷേ അതിന് വലിയ വില കൊടുക്കേണ്ടി വരും..'

Vidya Balan Jalsa: വിദ്യയാണ് ഒരു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഹൈലൈറ്റാകുന്നത്‌. ഒരു മാധ്യമപ്രവര്‍ത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവുമൊക്കെയാണ് ചിത്രം പറയുന്നത്‌. വിദ്യാ ബാലന്‍റെ കരിയര്‍ ബെസ്‌റ്റ്‌ ചിത്രമാകും 'ജല്‍സ' എന്നാണ് കരുതപ്പെടുന്നത്‌.

Jalsa release: ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്‌. മാര്‍ച്ച്‌ 18ന്‌ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജല്‍സ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും. അതേസമയം ചിത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ടീസര്‍ വിദ്യാ ബാലനും ടീസര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ടീസറിനൊപ്പം റിലീസ്‌ തീയതിയും താരം പുറത്തുവിട്ടു. 'ഒരു കഥയ്‌ക്കുള്ളിലെ കഥ പുറത്തുകൊണ്ടുവരാന്‍ തയ്യാറാകൂ.. മാര്‍ച്ച്‌ 18ന്‌ ജല്‍സ പ്രൈമിലെത്തും. ടീസര്‍ പുറത്തിറങ്ങി.' -വിദ്യാ ബാലന്‍ കുറിച്ചു.

Jalsa cast and crew: വിദ്യാബാലനെ കൂടാതെ ഷെഫാലി ഷാ, മുഹമ്മദ്‌ ഇഖ്‌ബാല്‍ ഖാന്‍, മാനവ്‌ കൗള്‍, ഷഫീന്‍ പട്ടേല്‍, രോഹിണി ഹട്ടങ്കടി, കാശിഷ്‌ റിസ്വാന്‍, സൂര്യ കസിഭാട്‌ല, ദിദത്രി യാദവ്‌, ഗണ്‍ശ്യം ലല്‍സ, ശ്രീകാന്ത്‌ മോഹന്‍ യാദവ്‌, ജുനൈദ്‌ ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ടി സീരീസിന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഭൂഷണ്‍ കുമാര്‍, കൃഷ്‌ണന്‍ കുമാര്‍, വിക്രം മല്‍ഹോത്ര, ശിഖാ എന്നിവരാണ് സഹ നിര്‍മാണം.

Vidhya Balan Suresh Triveni combo: സുരേഷ്‌ ത്രിവേണിയും വിദ്യാ ബാലനും ഇത്‌ രണ്ടാം തവണയാണ് വീണ്ടും ഒന്നിച്ചെത്തുന്നത്‌. നേരത്തെ സുരേഷ്‌ ത്രിവേണി സംവിധാനം ചെയ്‌ത 'തുമാരി സുലു' എന്ന ചിത്രത്തിലും വിദ്യാ ബാലന്‍ വേഷമിട്ടിരുന്നു. നിരൂപക ശ്രദ്ധ നേടിയ ഷെര്‍ണി ആണ് വിദ്യാ ബാലന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Also Read: 20 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവര്‍ ഒന്നിക്കുമ്പോള്‍...; മേഘജാലകം ആയി 'ലളിതം സുന്ദരം'

ABOUT THE AUTHOR

...view details