കേരളം

kerala

ETV Bharat / sitara

വരുൺ ധവാൻ- നതാഷ ദലാൽ വിവാഹം ഇന്ന്

ഇന്ന് ഉച്ചക്കാണ് വിവാഹചടങ്ങുകൾ ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

By

Published : Jan 24, 2021, 2:11 PM IST

Updated : Jan 24, 2021, 2:20 PM IST

varusha wedding  varun natasha wedding updates  varun natasha wedding time  varun natasha wedding videos  varun dhawan natasha dalal wedding vidoes  വരുൺ ധവാൻ നതാഷ ദലാൽ വിവാഹം വാർത്ത  വരുൺ ബോളിവുഡ് വാർത്ത  വരുൺ ധവാൻ വിവാഹം പുതിയ വാർത്ത
വരുൺ ധവാൻ- നതാഷ ദലാൽ വിവാഹം ഇന്ന്

ഹൈദരാബാദ്: ബോളിവുഡ് താരം വരുൺ ധവാന്‍റെയും നതാഷ ദലാലിന്‍റെയും വിവാഹം ഇന്ന്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ചടങ്ങിൽ പങ്കെടുക്കും. കുട്ടിക്കാലം മുതലുള്ള വരുണിന്‍റെ സുഹൃത്താണ് നതാഷ. മുംബൈയിലെ പ്രമുഖ ഫാഷൻ ലേബൽ കൂടിയാണ് നതാഷ ദലാൽ.

വരുൺ ധവാനും നതാഷ ദലാലും ഇന്ന് വിവാഹിതരാകും

ഹിന്ദു ആചാര പ്രകാരം ഇന്ന് ഉച്ചക്കാണ് വിവാഹം നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സംവിധായകൻ ശശാങ്ക് ഖൈത്താന്‍, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ വിവാഹചടങ്ങിനെത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഹിന്ദി ചലച്ചിത്ര സംവിധായകൻ ഡേവിഡ് ധവാന്‍റെയും കരുണ ധവാന്‍റെയും മകനാണ് വരുൺ ധവാൻ. രാജേഷ് ദലാൽ, ഗൗരി ദലാൽ ദമ്പതികളുടെ മകളാണ് നതാഷ.

Last Updated : Jan 24, 2021, 2:20 PM IST

ABOUT THE AUTHOR

...view details