മുംബൈ: ബോളിവുഡ് നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിൽ ചേർന്നു. ശിവസേന പ്രസിഡന്റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയുടെ അംഗത്വം സ്വീകരിച്ചത്.
ബോളിവുഡ് നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിൽ ചേർന്നു
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഊര്‍മിള മദോണ്ഡ്കര്‍ 2019ൽ കോൺഗ്രസ് വിട്ടു. ഇന്ന് ശിവസേന പ്രസിഡന്റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയുടെ അംഗത്വം സ്വീകരിച്ചത്
2019 ലെ തെരഞ്ഞെടുപ്പിൽ ഊര്‍മിള കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും പിന്നീട് അഞ്ച് മാസങ്ങൾക്ക് ശേഷം കോൺഗ്രസിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. തുടർന്ന്, നടി ശിവസേനയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, വാർത്തകൾ ഊർമിള തന്നെ നിഷേധിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി അന്ന് കോൺഗ്രസ് വിട്ടത്. ശിവസേനയിൽ ചേരുമെന്ന 14 മാസങ്ങൾ നീണ്ട വാർത്തകൾക്ക് കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തത നൽകി. ഊര്‍മിള മദോണ്ഡ്കര്‍ ഒരു ശിവസേനാംഗമാണെന്നും അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റാവത്ത് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ഇന്ന് ഊർമിള ശിവസേന പാർട്ടിയിൽ ചേരുകയായിരുന്നു.