മുംബൈ: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്റര്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടി കങ്കണാ റണൗട്ട്. ഹിന്ദുഫോബിക്കും ദേശവിരുദ്ധതയുമുള്ള പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും അത് നമ്മളെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. "കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ കേട്ടു. ആ തീരുമാനവുമായി മുന്നോട്ടുപോകൂ ഇന്ത്യ. ഹിന്ദുഫോബിക്കും ദേശവിരുദ്ധവുമുള്ള പ്ലാറ്റ്‌ഫോമുകൾ നമ്മളെ നിയന്ത്രിക്കുന്നത് വേണ്ട", കങ്കണ ട്വീറ്റ് ചെയ്‌തു.
ഹിന്ദുഫോബിക്കും ദേശവിരുദ്ധതയും; ട്വിറ്റർ നിരോധിക്കണമെന്ന് കങ്കണ - rangoli chandel
ഹിന്ദുഫോബിക്കും ദേശവിരുദ്ധതയുമുള്ള പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും അത് നമ്മളെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും കങ്കണാ റണൗട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ട്വിറ്റർ നിരോധിക്കണമെന്ന് കങ്കണ
നേരത്തെ, വിദ്വേഷ പരാമര്‍ശം നടത്തിയതിന് കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്‌തിരുന്നു. കൂടാതെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ പിക്‌ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ നിരോധിക്കണമെന്ന കങ്കണയുടെ ആവശ്യവും ഉയർന്നത്.