ബോളിവുഡ് സുന്ദരി താപ്‌സി പന്നു ടൈറ്റില്‍ റോളിലെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം രശ്മി റോക്കറ്റിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രശ്മി എന്ന അത്‌ലറ്റായാണ് താപ്‌സി ചിത്രത്തില്‍ എത്തുന്നത്. ഗുജറാത്തിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത്. അത്‌ലറ്റ് കഥാപാത്രത്തിന്‍റെ പൂര്‍ണതയ്‌ക്കായി താപ്‌സി നടത്തിയ കഠിന വ്യായാമത്തിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിവേഗ ഓട്ടക്കാരിയുടെ കഥാപാത്രത്തിനോട് നീതി പുലർത്താനുള്ള തയ്യാറെടുപ്പിലാണ് താരം.
രശ്മി റോക്കറ്റിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നു, ചിത്രങ്ങള്‍ പങ്കുവെച്ച് താപ്‌സി - Reshmi Rocket movie news
കാര്‍വാന്‍ ഫെയിം ആകർഷ് ഖുറാനയാണ് താപ്‌സി പന്നു ടൈറ്റില്‍ റോളിലെത്തുന്ന രശ്‌മി റോക്കറ്റ് സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും
കാര്‍വാന്‍ ഫെയിം ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നു. താപ്‌സിയുടെ ഭർത്താവിന്‍റെ വേഷമാണ് പ്രിയാൻഷു അവതരിപ്പിക്കുന്നത്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോണി സ്ക്രൂവാലയാണ് രശ്മി റോക്കറ്റ് നിര്‍മിക്കുന്നത്. നന്ദ പെരിയസാമി, അനിരുദ്ധ ഗുഹ, കനിക ദില്ലോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
താപ്‌സി പന്നു നായികയാകുന്ന മറ്റൊരു ചിത്രം ഹസീൻ ദിൽറുബായുടെ ചിത്രീകരണം കഴിഞ്ഞ മാസമാണ് അവസാനിച്ചത്. അനുഭവ് സിൻഹ സംവിധാനം ചെയ്‌ത ഥപ്പടാണ് താപ്‌സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്‍റെ ജീവിതകഥ പറയുന്ന ശഭാഷ് മിതുവിലും താപ്‌സിയാണ് നായിക. രാഹുൽ ധോലാകിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.