തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തിൽ സിനിമാ ലോകം നൽകിയ സമ്മാനമാണ് ഇന്‍റർനെറ്റിൽ ഇപ്പോൾ ട്രെന്‍റാകുന്നത്. ജയലളിതയുടെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുക്കുന്ന പുതിയ ചിത്രം 'തലൈവി'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടതോടെ നവമാധ്യമങ്ങളും ഇതിന് നൽകിയത് വൻ സ്വീകാര്യതയാണ്.
ജയലളിതയുടെ ജന്മദിനത്തിൽ ട്രെന്‍റായി 'തലൈവി' പോസ്റ്റർ - തലൈവി സിനിമ
ജയലളിതയുടെ ബയോപിക് 'തലൈവി'യിൽ നിന്നുള്ള കങ്കണ റണാവത്തിന്‍റെ ചിത്രവും ഒപ്പം ജയലളിതയുടെ പഴയ ചിത്രവും സിനിമയുടെ അണിയറപ്രവർത്തകരും കങ്കണയുടെ സഹോദരി രംഗോലി ചന്ദേലും ട്വിറ്ററിൽ പങ്കുവെച്ചു.
'തലൈവി'യിൽ നിന്നുള്ള കങ്കണ റണാവത്തിന്‍റെ ചിത്രവും ഒപ്പം ജയലളിതയുടെ പഴയകാല ചിത്രവും സിനിമയുടെ അണിയറപ്രവർത്തകരും കങ്കണയുടെ സഹോദരി രംഗോലി ചന്ദേലും പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ജയലളിതയുടെ 72-ാം പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിൽ വെള്ള സാരിയുടുത്ത ജയലളിതയുടെ ലുക്കിലുള്ള കങ്കണയുടെ മുഖമാണ് ഉള്ളത്. ചുമന്ന പൊട്ടുതൊട്ട് ചിരിക്കുന്ന കങ്കണയുടെ ചിത്രം ജയലളിതയുമായി വളരെയധികം സാമ്യമുണ്ടെന്ന് ആരാധകർ പറയുന്നു.
അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഇന്ത്യൻ സന്ദർശനത്തിനിടയിലും ഇന്‍റർനെറ്റിൽ 'തലൈവി' പോസ്റ്റർ ട്രെന്‍റാകുന്നുവെന്ന് രംഗോലി ചന്ദേൽ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ബയോപിക് ചിത്രത്തിന്‍റെ നിർമാതാക്കൾ വിഷ്‌ണു വർധൻ ഇന്ദൂരിയും ശൈലേഷ് ആര്‍. സിങ്ങുമാണ്. ജൂണ്‍ 26ന് തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലായി തലൈവി റിലീസ് ചെയ്യും.