ലോക്ക് ഡൗണ്‍ കാലത്ത് ചിത്രീകരിച്ച് പുറത്തിറക്കിയ നടന് സല്‍മാന്‍ഖാന്റെ പ്രണയഗാന ആല്‍ബം യുട്യൂബ് ട്രെന്റിങില്‍. നാല് ദിവസംകൊണ്ട് രണ്ട് കോടിയിലധികം ആളുകളാണ് ഗാനം യുട്യൂബില്‍ ഇതുവരെ കണ്ടത്. ജാക്വിലിന് ഫെര്‍ണാണ്ടസാണ് ഗാനത്തില്‍ സല്‍മാന്റെ നായിക. ലോക്ക് ഡൗണിനിടയില്‍ ഈ വര്‍ഷത്തെ ഒരു ഫ്രഷ് റൊമാന്റിക് ഗാനം പുറത്തുവിടുന്നു എന്ന കുറിപ്പോടെയാണ് സല്മാന്ഖാന് ഗാനം തന്റെ യുട്യൂബ് ചാനലില്‍ വീഡിയോ ഗാനം റിലീസ് ചെയ്തത്. 'തേരേ ബിനാ...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും സംവിധാനം ചെയ്തതും സല്മാന്ഖാന് തന്നെയാണ്.
സല്മാന് ഖാന്റെ റൊമന്റിക് ആല്‍ബം സോങിന് രണ്ട് കോടിയിലധികം കാഴ്ചക്കാര്‍
'തേരേ ബിനാ...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും സംവിധാനം ചെയ്തതും സല്മാന്ഖാന് തന്നെയാണ്
സുഹൃത്തുക്കളായ ജാക്വലിന്റെയും വലൂഷ ഡിസൂസയുടെയുമൊപ്പമാണ് നടന് സല്മാന് ഖാന് ലോക്ക് ഡൗണ്‍ ചെലവിടുന്നത്. മൂവരും സല്‍മാന്റെ പനവേലിലുള്ള ഫാംഹൗസിലാണുള്ളത്. 'തേരെ ബിനാ' ആല്‍ബം മുഴുവനായും ഫാംഹൗസില്‍ തന്നെയാണ് ചിത്രീകരിച്ചിരക്കുന്നതെന്നാണ് സല്മാന് പറയുന്നത്. അധികം ചെലവില്ലാതെ ചെയ്ത തന്റെ ആദ്യത്തെ ആല്‍ബമാണിതെന്നും സല്മാന് കൂട്ടിച്ചേര്‍ത്തു. മോഡല്‍ വലൂസ്ച ഡിസൂസയുടെ മകള്‍ സിയന്നയും വീഡിയോയുടെ അവസാന ഭാഗത്ത് സല്മാന് ഖാന്റെ മകളുടെ വേഷത്തില്‍ എത്തുന്നുണ്ട്.