കങ്കണ റണൗട്ടിന്‍റെ സഹോദരി രംഗോലി ചന്ദേല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താപ്സി പന്നു. സ്വജനപക്ഷപാതമുള്ള താപ്‍സിയെപ്പോലുള്ള ഹിന്ദി സിനിമാക്കാര്‍ കങ്കണയെ മാനിക്കുന്നില്ലെന്നും കങ്കണയുടെ ‘കോപ്പിയാണ്’ തപ്‍സിയെന്നും പറഞ്ഞായിരുന്നു രംഗോളി വിമര്‍ശിച്ചത്.
ആ സഹോദരിമാരോട് തർക്കിക്കാൻ ഞാനില്ല; കങ്കണയ്ക്ക് മറുപടിയുമായി താപ്സി - താപ്സി പന്നു
കങ്കണയും രാജ്‌കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജഡ്ജ്മെന്‍റല്‍ ഹേ ക്യാ' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി താപ്സിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കങ്കണയുടെ പുതിയ ചിത്രം 'ജഡ്ജ്മെന്‍റല്‍ ഹേ ക്യാ' എന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് താപ്സി പങ്കുവച്ച ട്വീറ്റില്‍ കങ്കണയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നില്ലെന്നും താപ്സിക്ക് കങ്കണയോട് അസൂയയാണെന്നും രംഗോലി ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ തപ്സി. ‘സ്വജനപക്ഷപാതം പറഞ്ഞ് കങ്കണയ്ക്ക് എന്നെ വിമര്‍ശിക്കാനാവില്ല, കാരണം ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ല. എന്‍റെയും അവരുടെയും ഭാഷകള്‍ തമ്മില്‍ ചേര്‍ന്നുപോകില്ല,' താപ്സി പറഞ്ഞു.
'സിനിമയിലെ എന്‍റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ അവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നതാണ്. പലരെയും ഞാന്‍ എതിര്‍ത്തു. ഞാന്‍ കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല എന്നതുകൊണ്ടാണ്. ചുരുണ്ട മുടി വളര്‍ത്തി ഞാന്‍ കങ്കണയെ അനുകരിക്കുകയാണെന്ന് രംഗോലി പറഞ്ഞിരുന്നു. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്.’-തപ്സി കൂട്ടിച്ചേര്‍ത്തു.