മുംബൈ: റെക്കോഡുകൾ തിരുത്തുകയാണ് അജയ് ദേവ്ഗണും കജോളും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍. ഈ മാസം പത്തിന് റിലീസ് ചെയ്‌ത ബോളിവുഡ് ചിത്രം ഇപ്പോൾ 200 കോടി ക്ലബ്ബിലും ഇടം പിടിച്ചു. ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് തന്‍ഹാജി മാലുസാരെയുടെ കഥ പറഞ്ഞ ചിത്രത്തിൽ പ്രതിനായകനായെത്തിയത് സെയ്‌ഫ് അലി ഖാൻ ആയിരുന്നു. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്‌തത്. തന്‍ഹാജി 200 കോടിയുടെ നേട്ടം കൈവരിച്ചതിലെ സന്തോഷം നടി കജോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 200 കോടിക്ക് നന്ദി... ഇനി 250 ന് വേണ്ടിയുള്ള കാത്തിരിപ്പാണ് വിജയത്തിന്‍റെ നന്ദി പ്രേക്ഷകർക്ക് നേർന്നുകൊണ്ട് താരം കുറിച്ചു.
പതിനഞ്ചാം ദിവസം 200 കോടി ക്ലബ്ബിൽ; 'തന്‍ഹാജി ദി അണ്‍സംഗ് വാരിയറി'ന് അടുത്ത നേട്ടം - Kajol
അജയ് ദേവ്‌ഗണിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍ തിയേറ്ററിലെത്തി 15-ാം ദിവസമാണ് 200 കോടിയും സ്വന്തമാക്കിയത്
തന്‍ഹാജി
ചരിത്ര കഥയെ പ്രമേയമാക്കിയ ബോളിവുഡ് ചിത്രം റിലീസ് ചെയ്‌ത് മൂന്നാം ദിവസം 50കോടിയിലും ആറാം ദിവസം 100 കോടിയിലും പത്താം ദിവസം 175 കോടിയിലും കളക്ഷന്‍ എത്തിയിരുന്നു. അജയ് ദേവ്‌ഗണിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍ തിയേറ്ററിലെത്തി 15-ാം ദിവസമാണ് 200 കോടിയും വാരിക്കൂട്ടിയിരിക്കുന്നത്.