കേരളം

kerala

ETV Bharat / sitara

പ്രണയവും പ്രതികാരവും, ത്രസിപ്പിക്കാന്‍ തപ്‌സിയുടെ 'ഹസീന്‍ ദില്‍റുബ' - Haseen Dilruba trailer news

മലയാളിയായ വിനില്‍ മാത്യുവാണ് സംവിധാനം. റാവണ്‍, സൈസ് സീറോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ കനിക ദില്ലോണാണ് തിരക്കഥയൊരുക്കുന്നത്.

പ്രവചനാതീതമായ പ്രണയ കഥയും പ്രതികാരവും വിഷയമാകുന്ന 'ഹസീന്‍ ദില്‍റുബ'  ഹസീന്‍ ദില്‍റുബ ട്രെയിലര്‍  തപ്‌സി പന്നു സിനിമ  തപ്‌സി പന്നു വാര്‍ത്തകള്‍  Haseen Dilruba trailer out now  Haseen Dilruba trailer  Haseen Dilruba trailer news  Taapsee Pannu Vikrant Massey hindi movie Haseen Dilruba
പ്രവചനാതീതമായ പ്രണയ കഥയും പ്രതികാരവും വിഷയമാകുന്ന 'ഹസീന്‍ ദില്‍റുബ'

By

Published : Jun 11, 2021, 4:44 PM IST

ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ടീസറിനേക്കാളും ഒരു പടി മുകളില്‍ നില്‍ക്കുന്ന ട്രെയിലറുമായി 'ഹസീന്‍ ദില്‍റുബ' ടീം. തപ്‌സി പന്നു, വിക്രാന്ത് മാസി, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിവൃത്തം

പ്രണയവും പ്രതികാരവും അതോടനുബന്ധിച്ച് നടക്കുന്ന ഒരു കൊലപാതകവുമാണ് സിനിമ സംസാരിക്കുന്നത്. തിരക്കഥ തെരഞ്ഞെടുക്കുന്നതില്‍ തപ്‌സി പുലര്‍ത്തുന്ന ശ്രദ്ധയിലൂടെ പിറക്കുന്ന സിനിമ കൂടിയാണ് ദില്‍റുബ. വിക്രാന്ത് മാസി, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവരുടെ സിനിമ ജീവിതത്തില്‍ ഒരു നാഴികക്കല്ലായി ചിത്രം മാറിയേക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

പിന്നണിയില്‍

മലയാളിയായ വിനില്‍ മാത്യുവാണ് സംവിധാനം. റാവണ്‍, സൈസ് സീറോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ കനിക ദില്ലോണാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ടി സീരിസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Also read:'ഹസീന്‍ ദില്‍റുബ'; മിസ്റ്ററി ത്രില്ലറിന്‍റെ ടീസര്‍

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയായിരുന്നു ഹസീന്‍ ദില്‍റുബ. പിന്നീട് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് റിലീസ് നീട്ടി. സിനിമ ജൂലൈ രണ്ടിന് നെറ്റ്‌ഫ്‌ളിക്‌സിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

ABOUT THE AUTHOR

...view details