ഇന്ത്യന്‍ സിനിമാലോകത്ത് നിലപാടുകളില്‍ ഉറച്ച് നിന്ന് തീരുമാനങ്ങളെടുക്കുന്ന നടിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് നടി തപ്‌സി പന്നു. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിഥിയായി എത്തി പ്രേക്ഷകരുമായി സംവദിച്ച താരം സൗത്ത് ഇന്ത്യന്‍ സിനിമയിലെ അനുഭവങ്ങളെ കുറിച്ച് സംസാരിച്ചു. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഒരു കാരണം കൊണ്ടും താന്‍ ഒഴിവാക്കില്ല. ബോളിവുഡിന്‍റെ ചവിട്ടുപടിയായിട്ടല്ല താന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളെ കണ്ടിരുന്നത്. ക്യാമറയെന്താണെന്നും അഭിനയമെന്താണെന്നും താന്‍ പഠിച്ചത് സൗത്ത് സിനിമകളില്‍ നിന്നാണ്. ഇപ്പോള്‍ ഭാഷയും വഴങ്ങും. സൗത്ത് സിനിമകള്‍ ഉപേക്ഷിച്ചാല്‍ അത് വലിയ മണ്ടത്തരമാകുമെന്നും തപ്‌സി പന്നു പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഒരിക്കലും ഒഴിവാക്കില്ല; തപ്‌സി പന്നു
ബോളിവുഡിന്‍റെ ചവിട്ടുപടിയായിട്ടല്ല താന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളെ കണ്ടിരുന്നത്. ക്യാമറയെന്താണെന്നും അഭിനയമെന്താണെന്നും താന്‍ പഠിച്ചത് സൗത്ത് സിനിമകളില്‍ നിന്നാണെന്ന് തപ്‌സി പന്നു പറഞ്ഞു.
സംവാദത്തിനിടെ ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയില്‍ മാത്രം സംസാരിക്കണമെന്ന് കാണികളില്‍ നിന്നൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ ഇരിക്കുന്നവരില്‍ പലര്‍ക്കും ഹിന്ദി അറിയില്ലെന്നും അവരുടെ വികാരത്തെ കൂടെ തനിക്ക് മാനിക്കണമെന്നും തപ്‌സി പറഞ്ഞു. 'ഞാന്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. അതുകൊണ്ട് എനിക്ക് ഹിന്ദി അറിയാം. എന്നാല്‍ ഇവിടെ ഇരിക്കുന്നവരില്‍ പലര്‍ക്കും ഹിന്ദി അറിയണം എന്നില്ല. മാത്രമല്ല ഞാന്‍ ഒരു ബോളിവുഡ് നടി മാത്രം അല്ല തെന്നിന്ത്യന്‍ നടി കൂടിയാണ്'. തനിക്ക് എല്ലാവരുടെയും വികാരത്തെ മാനിക്കണമെന്നും തപ്‌സി പറഞ്ഞു.
ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം ആടുകളത്തില്‍ നായികയായാണ് തപ്‌സി തെന്നിന്ത്യയില്‍ എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ തപ്‌സി അഭിനയിച്ചു. ഇപ്പോള്‍ നടന്‍ ജയം രവിക്കൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം.