Swara Bhaskar against Dileep: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. കേസിലെ വിചാരണ നേരിടുന്ന ദിലീപിന്‍റെ കുടുംബ ചിത്രം സ്‌ത്രീപക്ഷ മാസിക വനിതയില്‍ അച്ചടിച്ച് വന്നതിനെതിരെയാണ് സ്വര ഭാസ്‌കര്‍ പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ പ്രതികരണം. വനിത മാസികയെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നുവെന്നാണ് സ്വര ഭാസ്‌കര്‍ കുറിച്ചത്.
Swara Bhaskar against Vanitha: '2017ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് ദിലീപ് ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വനിത മാഗസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു.'-ഇപ്രകാരമായിരുന്നു സ്വര ഭാസ്‌കറിന്‍റെ ട്വീറ്റ്.