മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന് വിഷം നൽകിയിരുന്നതായി ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. സുശാന്തിന് വിഷം നൽകിയെന്ന് കണ്ടെത്താതിരിക്കാനാണ് പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.
സുശാന്ത് സിംഗിന്‍റെ മരണം; വിഷം നൽകിയെന്നും പോസ്റ്റ്‌മോർട്ടം വൈകിപ്പിച്ചെന്നും സുബ്രഹ്മണ്യന്‍ സ്വാമി - മഹേഷ് ഭട്ട്
പോസ്റ്റ്‌മോർട്ടം നടപടികളിൽ മനപൂർവ്വം കാലതാമസം വരുത്തിയത് സുശാന്തിന്‍റെ വയറിലെ വിഷം ആമാശയത്തിലെ ദഹന ദ്രാവകങ്ങളുമായി കലർന്ന് തിരിച്ചറിയാന്‍ ആകാതിരിക്കാനാണെന്നും ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു
"ഇപ്പോൾ കൊലയാളികളുടെ മാനസികാവസ്ഥയും അവരുടെ പങ്കും സാവധാനം വ്യക്തമാകുകയാണ്: പോസ്റ്റ്‌മോർട്ടം നടപടികളിൽ മനപൂർവ്വം കാലതാമസം വരുത്തി. അതുവഴി സുശാന്തിന്‍റെ വയറിലെ വിഷം ആമാശയത്തിലെ ദഹന ദ്രാവകങ്ങളുമായി കലർന്ന് തിരിച്ചറിയാന്‍ ആകാതിരിക്കാനായിരുന്നു ലക്ഷ്യം. കൊലപാതകത്തിന്‍റെ ഉത്തരവാദികളെ തിരിച്ചറിയേണ്ട സമയമാണിത്," സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്‌തു.
പോസ്റ്റ്‌മോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയിലെ ഡോക്ടർമാരെ അന്വേഷണവിധേയരാക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ, സംവിധായകൻ മഹേഷ് ഭട്ടും റിയ ചക്രബർത്തിയും തമ്മിൽ ജൂൺ എട്ടിന് നടന്ന വാട്സ്‌അപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ റിയയുടെ 'പഞ്ചാര ഡാഡി' മഹേഷ് ഭട്ടാണ് സുശാന്തുമായുള്ള ബന്ധം ഉപേക്ഷിക്കാൻ നടിയെ പ്രേരിപ്പിച്ചതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.