കൊവിഡ് പശ്ചാത്തലത്തിൽ ഒട്ടുമിക്ക പുതിയ ചിത്രങ്ങളും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അക്ഷയ് കുമാർ, രൺവീർ സിംഗ്, കത്രീന കൈഫ്, അജയ് ദേവ്‌ഗൺ തുടങ്ങി വൻതാരനിര അണിനിരക്കുന്ന 'സൂര്യവൻശി'യും ക്രിക്കറ്റ് താരം കപിൽ ദേവിന്‍റെ ബയോപിക് '83'യും തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവൻശി ദീപാവലിക്കും രൺബീർ കപൂർ നായകനാവുന്ന 83 ക്രിസ്‌മസിനും പ്രദർശനത്തിന് എത്തും.
'സൂര്യവൻശി' ദീപാവലിക്ക് '83' ക്രിസ്‌മസിന്; വമ്പൻ ചിത്രങ്ങൾ തിയേറ്ററിൽ റിലീസിനെത്തും - ranveer singh
അക്ഷയ് കുമാർ ചിത്രം സൂര്യവൻശി ദീപാവലിക്കും രൺബീർ കപൂർ നായകനാവുന്ന 83 ക്രിസ്‌മസിനും പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു
മാർച്ച് 24ന് അക്ഷയ് കുമാർ ചിത്രം പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ റിലീസ് മുടങ്ങിയിരുന്നു. ബോളിവുഡ് ആക്ഷൻ ചിത്രത്തിനായി പ്രേക്ഷകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യക്ക് പ്രഥമ ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന കപിൽദേവിന്‍റെ ജീവിതകഥ അഭ്രപാളിയിൽ എത്തിക്കുന്ന 83 ഏപ്രിൽ 10ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ ചിത്രം പുറത്തിറക്കാൻ സാധിച്ചില്ല. കബീര്‍ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് കപില്‍ ദേവിന്‍റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷം ചെയ്യുന്നത്.