കേരളം

kerala

ETV Bharat / sitara

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തില്‍ പുതിയ ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയഷ് ഖാനെ സുശാന്ത് മരിക്കുന്നതിന് മുമ്പ് സന്ദര്‍ശിച്ചത് എന്തിനാണെന്നാണ് എം പി സുബ്രഹ്മണ്യൻ സ്വാമി ട്വിറ്റിലൂടെ ചോദിക്കുന്നുണ്ട്

sushant singh rajput  sushant singh rajput latest news  sushant singh rajput met drug dealer  subramanian swamy said sushant met drug dealer  സുശാന്ത് സിംഗ് രജ്‌പുത്ത്  ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി  SSR's death row
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തില്‍ പുതിയ ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

By

Published : Aug 24, 2020, 5:08 PM IST

മുംബൈ: സുശാന്ത് സിംഗ് മരിച്ച ദിവസം അദ്ദേഹം ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു മയക്കുമരുന്ന് വില്‍പ്പനക്കാരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി രാജ്യസഭ എം പി സുബ്രഹ്മണ്യന്‍ സ്വാമി തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുശാന്ത് സിംഗിന്‍റേത് കൊലപാതകമാണെന്നാണ് എം പി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയഷ് ഖാനെ സുശാന്ത് മരിക്കുന്നതിന് മുമ്പ് സന്ദര്‍ശിച്ചത് എന്തിനാണെന്നാണ് എം പി ട്വീറ്റിലൂടെ ചോദിക്കുന്നുണ്ട്.

സുനന്ദ പുഷ്കറിന്‍റെയും ശ്രീദേവിയുടെയും മരണങ്ങള്‍ക്ക് സുശാന്തിന്‍റെ മരണവുമായി ബന്ധമുണ്ടെന്നും നേരത്തെ മുതല്‍ എം പി ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിൽ സുശാന്തിന്‍റെ മരണത്തിൽ ഒരു ദുബായ് ലിങ്ക് സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമി സൂചന നൽകിയിരുന്നു. നടി ശ്രീദേവിയുടെ ഉൾപ്പെടെയുള്ള മരണങ്ങളില്‍ സിബിഐ ഒന്നുകൂടി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018 ഫെബ്രുവരിയിലാണ് ബോളിവുഡിന്‍റെ താരറാണി ശ്രീദേവിയെ ദുബായിലെ ഒരു ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് എം പി ശശി തരൂരിന്‍റെ ഭാര്യയായ സുനന്ദ പുഷ്കറിനെ 2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ സംശയാസ്പദമായ സാഹര്യത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details