കേരളം

kerala

ETV Bharat / sitara

സുശാന്തിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ അജ്ഞാത യുവതി - ബോളിവുഡ്

മൃതദേഹം വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ഒരു യുവതി വീടിനകത്തേക്ക് പോകുന്നതും കുറച്ച് സമയത്തിന് ശേഷം ഇറങ്ങിവരുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

sushant singh rajput  sushant singh rajput latest news  cctv footage of sushants house  sushants house video leaked  സുശാന്ത് സിങ് രജ്‌പുത്  ബോളിവുഡ്  സിസിടിവി ദൃശ്യം
സുശാന്തിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ അജ്ഞാത യുവതി

By

Published : Aug 18, 2020, 7:01 PM IST

മുംബൈ:ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സുശാന്തിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുതിയ സംശയങ്ങള്‍ക്കിടയാക്കുന്നത്. സുശാന്തിന്‍റെ മൃതദേഹം വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ നീലയില്‍ വെള്ള വരയുള്ള ടീ ഷര്‍ട്ടും, കയ്യില്‍ കറുത്ത ഗ്ലൗസുമിട്ട ഒരു യുവതി വീടിനകത്തേക്ക് പോകുന്നതും കുറച്ച് സമയത്തിന് ശേഷം ഇറങ്ങിവരുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പുറത്തുവന്ന സ്‌ത്രീ കറുത്ത വസ്‌ത്രം ധരിച്ചയാള്‍ക്ക് ഒരു സാധനം കൈമാറുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിലടക്കം മുംബൈ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയരുന്നുണ്ട്. പൊലീസിന്‍റെ അറിവോടെയാണ് യുവതി വീടിനുള്ളില്‍ പ്രവേശിച്ചതെന്നും കേസ് കുഴപ്പിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ജൂണ്‍ 14നാണ് സുശാന്ത് സിങ്ങിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details