ബോളിവുഡ് നടന് അനുപം ഖേര്‍ പങ്കുവെച്ച ഒരു വീഡിയോ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഹിറ്റ് ചിത്രം ദില്‍വാലേ ദുല്‍ഹനിയ ലേജായേഗേയിലെ ഇന്ത്യന്‍ സിനിമയിലെ ലവ് ആന്തമായി അറിയപ്പെടുന്ന 'തുജേ ദേകാ തോയേ ജാനാ സനം' എന്ന ഗാനം അതിഗംഭീരമായ ലിപ്സിങ്കോട് കൂടി അഭിനയിച്ച കെനിയക്കാരായ പ്രണയജോഡിയുടെ വീഡിയോയാണ് അനുപം ഖേര്‍ പങ്കുവെച്ചിരിക്കുന്നത്. 1995ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദില്‍വാലേ ദുല്‍ഹനിയ ലേജായേഗേയിലെ ഗാനരംഗത്തില്‍ പ്രണയജോഡികളായി പ്രത്യക്ഷപ്പെട്ടത് സൂപ്പര്‍ ഹിറ്റ് ജോഡി ഷാരൂഖും കജോളുമായിരുന്നു.
സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തി കെനിയയില്‍ നിന്നും ഒരു ഷാരൂഖും കജോളും
'തുജേ ദേകാ തോയേ ജാനാ സനം' എന്ന ഗാനം അതിഗംഭീരമായ ലിപ്സിങ്കോട് കൂടി അഭിനയിച്ച കെനിയക്കാരായ പ്രണയജോഡിയുടെ വീഡിയോയാണ് അനുപം ഖേര്‍ പങ്കുവെച്ചിരിക്കുന്നത്
സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തി കെനിയയില്‍ നിന്നും ഒരു ഷാരൂഖും കജോളും
കെനിയയില്‍ നിന്നും ഒരു ഷാരൂഖാനും കജോളും എന്നായിരുന്നു വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് അനുപം ഖേര്‍ കുറിച്ചത്. ഗാനത്തിന് സംഗീതം നല്കിയ ലളിത് പണ്ഡിറ്റും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ അച്ഛനായി എത്തിയത് അനുപം ഖേര്‍ ആയിരുന്നു. 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം വൈറലാണ്. സംഗീതാസ്വാദനത്തിന് അതിര്‍വരമ്പുകളിലെന്ന് തെളിയിക്കുന്നതാണ് കെനിയന്‍ ദമ്പതികളുടെ വീഡിയോ.