കേരളം

kerala

By

Published : Mar 20, 2021, 6:11 PM IST

ETV Bharat / sitara

റിസർവേഷനില്ലാതെ അന്ന് പറന്നിറങ്ങി, ഇന്ന് സോനു സൂദിന്‍റെ പേരിൽ സ്പൈസ് ജെറ്റ്

"സോനു സൂദ് എന്ന രക്ഷകൻ, സോനു സൂദിന് സല്യൂട്ട്," എന്നെഴുതി താരത്തിന്‍റെ ഫോട്ടോ പതിപ്പിച്ച സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. താൻ മോഗയിൽ നിന്ന് പഞ്ചാബിലേക്ക് വന്ന യാത്രയാണ് ഈ അവസരത്തിൽ ഓർക്കുന്നതെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോനു സൂദ് കുറിച്ചു.

സോനു സൂദിന്‍റെ പേരിൽ സ്പൈസ് ജെറ്റ് വാർത്ത  പഞ്ചാബിൽ നിന്ന് മുംബൈ സോനു വാർത്ത  സ്പൈസ്ജെറ്റ് വിമാനം സോനു സൂദ് വാർത്ത  സോനു സൂദ് വിമാനം ട്വീറ്റ് വാർത്ത  spicejet gave tribute sonu sood news  spicejet sonu sood latest news  sonu sood airline photo news  moga to punjab news
റിസർവേഷനില്ലാതെ അന്ന് പറന്നിറങ്ങി, ഇന്ന് സോനു സൂദിന്‍റെ പേരിൽ സ്പൈസ് ജെറ്റ്

സിനിമയുടെ വിസ്മയലോകം സ്വപ്‌നം കണ്ട ചെറുപ്പക്കാരൻ അന്ന് റിസർവേഷനില്ലാതെ പഞ്ചാബിൽ നിന്ന് മുംബൈ നഗരത്തിലേക്ക് പറന്നിറങ്ങി. ഇന്ന് അയാൾക്ക് സമർപ്പണമായി സ്പൈസ്ജെറ്റ് വിമാനം ആദരവ് അർപ്പിക്കുകയാണ്. ബോളിവുഡിനും തെന്നിന്ത്യൻ ചലച്ചിത്രങ്ങൾക്കും സുപരിചിതനായ സോനു സൂദിന്‍റെ സിനിമകളുടെ പേരിലല്ല, പകരം അയാളുടെ നിസ്വാർഥ സേവനങ്ങൾക്കാണ് ആദരവ്. "സോനു സൂദ് എന്ന രക്ഷകൻ, സോനു സൂദിന് സല്യൂട്ട്," എന്നെഴുതി അദ്ദേഹത്തിന്‍റെ ഫോട്ടോ പതിപ്പിച്ച സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുകൊണ്ട് താരം ട്വിറ്ററിൽ കുറിച്ചത് ഹൃദയംഗമമായ വാക്കുകൾ.

"റിസർവേഷൻ ടിക്കറ്റില്ലാതെ മോഗയിൽ നിന്ന് മുംബൈയിലേക്ക് വന്നത് ഓർക്കുന്നു. ഈ സ്നേഹത്തിന് എല്ലാവർക്കും നന്ദി. എന്‍റെ മാതാപിതാക്കളെ ഓർക്കുന്നു," എന്നാണ് സോനു സൂദ് ട്വീറ്റ് ചെയ്തത്. സോനുവിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് നടി കാജൾ അഗർവാൾ, ബോളിവുഡ് താരം സുനിൽ ഷെട്ടി എന്നിവരും ഹാപ്പി ന്യൂ ഇയർ ഫെയിമിന് ആശംസയറിയിച്ചു.

ലോക്ക് ഡൗണിൽ അതിർത്തികളടച്ച് ലോകമഹാമാരിയായ വൈറസിനെതിരെയുള്ള മുൻകരുതലായി മനുഷ്യൻ വീടുകളിലേക്ക് ഒതുങ്ങി. കുറേപ്പേർക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനായില്ല. വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും അകപ്പെട്ടുപോയ വിദ്യാർഥികളും ജോലി നഷ്‌ടപ്പെട്ട തൊഴിലാളികളും സുരക്ഷിതരായി അവരവരുടെ വീടുകളിലേക്ക് മടങ്ങിയതിൽ സോനു സൂദിന്‍റെ സഹായ ഹസ്‌തവുമുണ്ടായിരുന്നു.

കൊവിഡ് കാലത്ത് അദ്ദേഹം നടത്തിയ സേവനങ്ങൾക്ക് ജീവിതത്തിലെ സൂപ്പർ ഹീറോ എന്ന ഇമേജും ജനങ്ങൾ നൽകി. ആന്ധ്രാപ്രദേശിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ വകുപ്പിന് താരത്തിന്‍റെ പേര് നൽകിയും സോനുവിനായി അമ്പലം പണികഴിപ്പിച്ചും മുമ്പും അദ്ദേഹത്തോടുള്ള ആദരവ് ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details