കൊവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇത്തരത്തില്‍ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരം സൗജന്യമായി ചെയ്‌തുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സോനു സൂദ്. നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് സോനു ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരം സൗജന്യമാക്കണമെന്ന് സോനു സൂദ് - സോനു സൂദ് വാര്‍ത്തകള്‍
ആവശ്യത്തിന് പണം കണ്ടെത്താന്‍ സാധിക്കാതെ പലരും ഉറ്റവരുടെ സംസ്‌കാരം നടത്താന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ടെന്ന് സോനു സൂദ്.
Also read:'വാക്‌സിനെടുക്കും മുമ്പ് രക്തദാനം', മാതൃകയായി വിജയ് ഫാന്‍സ്
ആവശ്യത്തിന് പണം കണ്ടെത്താന്‍ സാധിക്കാതെ പലരും ഉറ്റവരുടെ സംസ്‌കാരം നടത്താന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ടെന്ന് സോനു സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സംസ്‌കാര ചടങ്ങുകള്‍ സൗജന്യമായി നടത്തുന്ന സ്ഥിതിയുണ്ടായാല്‍ ആളുകൾക്ക് അവരുടെ കുടുംബാംഗങ്ങളുടെ അന്ത്യകർമങ്ങൾ ശരിയായ രീതിയിൽ നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ എല്ലാവിധ സഹായങ്ങളുമായി സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കലാകാരന്‍ കൂടിയാണ് സോനു സൂദ്.