കൊവിഡ് ലോക്ക് ഡൗണ്‍ പ്രതിസന്ധി തുടങ്ങിയപ്പോള്‍ മുതല്‍ പലവിധ സഹായങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് നടന്‍ സോനു സൂദ്. ലോക്ക് ഡൗണ്‍ മൂലം വലഞ്ഞ നിരവധി അതിഥി തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചാണ് സോനു സൂദ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ വീണ്ടും കൊവിഡിനെതിരായ പോരാട്ടത്തതിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് താരം.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫേസ് ഷീല്‍ഡുകള്‍ വിതരണം ചെയ്‌ത് നടന്‍ സോനു സൂദ് - മഹാരാഷ്ട്രയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 25000 ഫേസ് ഷീല്‍ഡുകള്‍
മഹാരാഷ്ട്രയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 25000 ഫേസ് ഷീല്‍ഡുകളാണ് ഇത്തവണ സോനു സൂദ് നല്‍കിയത്. സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്
മഹാരാഷ്ട്രയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 25000 ഫേസ് ഷീല്‍ഡുകളാണ് ഇത്തവണ സോനു സൂദ് നല്‍കിയത്. സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ പ്രവൃത്തിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. 'പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 25000 ഫേസ് ഷീല്‍ഡുകള്‍ നല്‍കിയ സോനു സൂദിന് നന്ദി അറിയിക്കുന്നു...' ദേശ്മുഖ് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിവരുന്ന സാഹചര്യമാണുള്ളത്. ഇവിടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.