മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ അച്ഛൻ ശത്രുഘ്നൻ സിൻഹയ്ക്ക് വേണ്ടി വോട്ടഭ്യർഥിച്ച് ബോളിവുഡ് നടി സോനാക്ഷി സിൻഹ. 'ബിഹാർ സ്വദേശികൾ ശത്രുഘ്നൻ സിൻഹയ്ക്ക് വോട്ട് നൽകേണ്ട സമയമായി. കൈപത്തി ചിഹ്നമുള്ള ഇവിഎമ്മിലെ രണ്ടാം നമ്പർ ബട്ടൻ അമർത്തി ശരിയായ തീരുമാനമെടുക്കുക' എന്ന് സോനാക്ഷി ഫേസ്ബുക്കിൽ കുറിച്ചു.
അച്ഛന് വേണ്ടി വോട്ടഭ്യർഥിച്ച് സോനാക്ഷി സിൻഹ - പാട്ന സാഹിബ്
ബിജെപി അംഗമായിരുന്ന ശത്രുഘ്നൻ സിൻഹ ഏപ്രിൽ ആറിനാണ് കോൺഗ്രസിൽ ചേർന്നത്.
ഫയൽ ചിത്രം
ബിഹാറിലെ പാട്ന സാഹിബ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് ശത്രുഘ്നൻ സിൻഹ. മണ്ഡലത്തിലെ സിറ്റിങ് എംപി കൂടിയാണ് സിൻഹ. ബിജെപി അംഗമായിരുന്ന സിൻഹ ഏപ്രിൽ ആറിനാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപി സ്ഥാനാർഥി രവിശങ്കർ പ്രസാദാണ് ശത്രുഘ്നൻ സിൻഹയുടെ എതിരാളി.
Last Updated : May 18, 2019, 6:51 PM IST