കേരളം

kerala

ETV Bharat / sitara

ജോലിത്തിരക്കിലായിരുന്നു, കുന്ദ്ര എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു ; കൈയൊഴിഞ്ഞ് ശിൽപ ഷെട്ടി - shilpa raj kundra case update news

അശ്ലീല റാക്കറ്റുമായി ബന്ധപ്പെട്ട ഹോട്ട്‌ഷോട്ട്സ്, ബോളിഫെയിം തുടങ്ങിയ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിയില്ലെന്ന് ശിൽപ ഷെട്ടി

രാജ് കുന്ദ്രയെ കൈയൊഴിഞ്ഞ് ശിൽപ ഷെട്ടി വാർത്ത  ജോലിത്തിരക്ക് വാർത്ത  കുന്ദ്ര നീലച്ചിത്രനിർമാണം വാർത്ത  കുന്ദ്ര ശിൽപ ഷെട്ടി വിവാഹമോചനം വാർത്ത  shilpa words kundra doing news  shilpa shetty raj kundra news  shilpa shetty busy works news  shilpa raj kundra case update news  pornography raj kundra case update news
രാജ് കുന്ദ്രയെ കൈയൊഴിഞ്ഞ് ശിൽപ ഷെട്ടി

By

Published : Sep 16, 2021, 6:14 PM IST

മുംബൈ : നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ മൊഴി നൽകി ഭാര്യയും പ്രശസ്‌ത ബോളിവുഡ് താരവുമായ ശിൽപ ഷെട്ടി. 1500 പേജ് അടങ്ങുന്ന അനുബന്ധ കുറ്റപത്രത്തിൽ ശിൽപ ഷെട്ടിയുടെ വിശദമായ മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോലി സംബന്ധമായി തിരക്കുകളിലായിരുന്നതിനാൽ രാജ് കുന്ദ്ര എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് നടിയുടെ മൊഴി. അശ്ലീല റാക്കറ്റുമായി ബന്ധപ്പെട്ട ഹോട്ട്‌ഷോട്ട്സ്, ബോളിഫെയിം തുടങ്ങിയ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിയില്ലെന്നും ശിൽപ ഷെട്ടി വ്യക്തമാക്കി. എന്നാൽ, മൊഴി സംബന്ധിച്ച് താരം പ്രതികരിച്ചിട്ടില്ല.

More Read: എന്‍റെയും മക്കളുടെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കൂ... മാധ്യമ വിചാരണ ഒഴിവാക്കണമെന്ന് ശിൽപ ഷെട്ടി

2015ലാണ് വിയാൻ ഇൻഡസ്ട്രീസ് ആരംഭിച്ചത്. അന്ന് ഡയറക്‌ടർമാരിൽ ഒരാളായ ശിൽപ ഷെട്ടി പിന്നീട് രാജിവച്ചു. നീലച്ചിത്ര റാക്കറ്റുമായി ബന്ധപ്പെട്ട​ പ്രവർത്തനങ്ങൾ മുംബൈയിലെ വിയാൻ എന്‍റർപ്രൈസസിന്‍റെ ഓഫിസിലായിരുന്നു നടത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച്​ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.

രാജ് കുന്ദ്രയുമായി ശിൽപ ഷെട്ടി ബന്ധം പിരിയുന്നു

അതേസമയം, രാജ് കുന്ദ്രയുടെ വിവാദമായ അറസ്റ്റ് ശിൽപയ്‌ക്ക് വലിയ ആഘാതമായിരുന്നെന്നും കുട്ടികളുടെ മാനസികാരോഗ്യത്തെയും അത് ബാധിച്ചിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. അതിനാൽ തന്നെ കുന്ദ്രയിൽ നിന്നും ശിൽപ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ABOUT THE AUTHOR

...view details