കേരളം

kerala

ETV Bharat / sitara

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം: ആവശ്യവുമായി ശേഖർ സുമൻ, രൂപ ഗാംഗുലി - bollywood actor

സുശാന്തിന് നീതി ലഭിക്കണമെന്ന ആവശ്യത്തിൽ നടന്‍ ശേഖര്‍ സുമന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോറം രൂപീകരിച്ചിട്ടുണ്ട്. ഇതിന് വൻപിന്തുണയാണ് ലഭിക്കുന്നത്.

Shekhar Suman  Roopa Ganguly demand CBI inquiry  ശേഖർ സുമൻ  Sushant's death case  രൂപ ഗാംഗുലി  സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം  സിബിഐ അന്വേഷണം  ബോളിവുഡ് താരങ്ങൾ  സിബിഐ കേസ്  ഹിന്ദി സിനിമിരംഗത്തെ സ്വജനപക്ഷപാതം  sushant singh rajput  bollywood actor  cbi inquiry
ശേഖർ സുമൻ, രൂപ ഗാംഗുലി

By

Published : Jun 24, 2020, 3:39 PM IST

മുംബൈ:സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബോളിവുഡ് താരങ്ങളായ ശേഖർ സുമൻ, രൂപ ഗാംഗുലി എന്നിവർ രംഗത്ത്. സുശാന്തിന് നീതി ലഭിക്കണമെന്ന ആവശ്യത്തിൽ നടന്‍ ശേഖര്‍ സുമന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോറം രൂപീകരിച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തിന് സര്‍ക്കാരില്‍ ആവശ്യമായ സമ്മർദം ചെലുത്തണമെന്നും നടന്‍ ശേഖര്‍ സുമന്‍ ട്വിറ്ററിലൂടെ വിശദീകരിച്ചു.

"ഞാൻ ജസ്റ്റിസ്ഫോർസുശാന്ത്ഫോറം എന്ന പേരിൽ ഒരു ഫോറം രൂപീകരിച്ചു. സുശാന്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൽ സമ്മർദം ചെലുത്താനും സിനിമാലോകത്തെ സ്വേച്ഛാധിപത്യത്തിനും ഗ്രൂപ്പിസത്തിനും മാഫിയക്കും എതിരെ ശബ്ദമുയർത്താനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു, " എന്നാണ് ശേഖർ സുമൻ ട്വീറ്റ് ചെയ്‌തത്. സമൂഹമാധ്യമങ്ങളിലും ഫോറത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. പിന്തുണച്ചവർക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് കേസ് നല്ല രീതിയിൽ അവസാനിപ്പിക്കാനായി വേണ്ടത് ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

സിബിഐഫോർസുശാന്ത് എന്ന എന്ന ഹാഷ്‌ടാഗിൽ ഹിന്ദി നടിയും ഗായികയും രാജ്യസഭാ എംപിയുമായ രൂപ ഗാംഗുലിയും സുശാന്തിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി പ്രതികരിച്ചു. "വിഷാദത്തിലേക്ക് വിരൽ ചൂണ്ടുന്നത് ഒരുപക്ഷേ സുശാന്തിന്‍റെ യഥാർത്ഥ മരണകാരണത്തിൽ നിന്ന് ശ്രദ്ധ മാറ്റാനാണ്. ഇതിൽ വിശദമായ പരിശോധന നടത്തുന്നതാണോ അത് ആത്മഹത്യാ സാധ്യത എന്ന് പറഞ്ഞ് മായ്‌ച്ചുകളയുന്നതാണോ ചെയ്യേണ്ടത്? " രൂപാ ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. സുശാന്തിന്‍റെ മരണം ആത്മഹത്യയായി ഒതുക്കാതെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അതിനായി സിബിഐ കേസ് അന്വേഷിക്കണമെന്നും രൂപാ ഗാംഗുലി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

ബോളിവുഡിലെ യുവനടന്‍റെ മരണത്തിന് ശേഷം ഹിന്ദി സിനിമരംഗത്തെ സ്വജനപക്ഷപാതത്തിനെതിരെ പ്രതികരിച്ച് കങ്കണാ റണാവത്ത്, വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി പേർ രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details