കേരളം

kerala

ETV Bharat / sitara

കാണാതായ മകൻ സാറക്കൊപ്പം ചിത്രത്തില്‍

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാറയുടെ ചിത്രം വൈറലാകുന്നത്. അതില്‍ സാറയ്‌ക്കൊപ്പം നില്‍ക്കുന്ന ചുവന്ന ബനിയന്‍ ധരിച്ച് നില്‍കുന്ന കുട്ടി അജയ് ആണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു

ali khan

By

Published : Aug 26, 2019, 8:00 AM IST

Updated : Aug 26, 2019, 3:23 PM IST

ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്‍റെ മകളുമായ സാറാ അലിഖാന്‍റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആരാധകര്‍ക്ക് നടുവിലൂടെ സാറ നടന്ന് പോകുന്ന ചിത്രത്തില്‍ സാറക്കൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിക്കുന്ന ആണ്‍കുട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നിന്ന് കാണാതെ പോയതാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അജയ് എന്നാണ് കുട്ടിയുടെ പേര്. ഓഗസ്റ്റ് 17ന് വീട് വിട്ടറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ പോയതായിരിക്കുമെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ അവിടെയെല്ലാം അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുയായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാറയുടെ ചിത്രം വൈറലാകുന്നത്. അതില്‍ സാറയ്‌ക്കൊപ്പം നില്‍ക്കുന്ന ചുവന്ന ബനിയന്‍ ധരിച്ച് നില്‍കുന്ന കുട്ടി അജയ് ആണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. മുംബൈ എയർപോർട്ടില്‍ നിന്നുള്ള ചിത്രമാണിതെന്ന് കരുതപ്പെടുന്നു. ആദ്യം ഞെട്ടിത്തരിച്ചുവെങ്കിലും മകന് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് മാതാപിതാക്കള്‍. അജയിനെ ഉടന്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Last Updated : Aug 26, 2019, 3:23 PM IST

ABOUT THE AUTHOR

...view details