കേരളം

kerala

ETV Bharat / sitara

'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദി റീമേക്കില്‍ സന്യ മൽഹോത്രയും - Sanya Mahotra in The Great Indian Kitchen remake

The Great Indian Kitchen Hindi remake : സിനിമയില്‍ ജോയിന്‍ ചെയ്‌ത വിവരം ആരാധകരുമായി പങ്കുവച്ച് സന്യ

The Great Indian Kitchen Hindi remake  Sanya Mahotra in The Great Indian Kitchen remake  Sanya Malhotra latest news
'ദ്‌ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഹിന്ദി റീമേക്കില്‍ സാന്യ മൽഹോത്രയും

By

Published : Feb 23, 2022, 2:57 PM IST

The Great Indian Kitchen Hindi remake : 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കില്‍ സന്യ മല്‍ഹോത്രയും. ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും പ്രതീക്ഷക്കൊത്ത്‌ കീഴ്‌വഴക്കമുള്ള ഭാര്യയാകാന്‍ പാടുപെടുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്‌.

Sanya Mahotra in The Great Indian Kitchen remake : സിനിമയില്‍ ജോയിന്‍ ചെയ്‌ത വിവരം സന്യ തന്നെ ആരാധകരുമായി പങ്കുവച്ചു. 'ഒരു അഭിനേതാവെന്ന നിലയിൽ, 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' എന്ന സിനിമയില്‍ ഇതിലും മികച്ചൊരു കഥാപാത്രം എനിക്ക് ചോദിക്കാൻ കഴിയുമായിരുന്നില്ല. ആ കഥാപാത്രം ആകുന്നതില്‍ ഞാന്‍ കൂടുതൽ ആവേശത്തിലാണ്.' - സന്യ പറഞ്ഞു.

'കാർഗോ' ഒരുക്കിയ ആരതി കടവ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹർമൻ, സന്യ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ആവേശഭരിതയാണെന്ന് ആരതി കടവ്‌ പറഞ്ഞു. 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ്‌ ദ ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചണിന്‍റേത്. സിനിമയ്‌ക്ക്‌ വേണ്ടി തന്‍റെ ശബ്‌ദം നല്‍കാനും തയ്യാറാണ്.'-ആരതി കടവ്‌ പറഞ്ഞു.

Also Read:പൊട്ടിക്കരഞ്ഞ്‌ മല്ലിക സുകുമാരന്‍.. ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമെന്ന്‌ പൃഥ്വി

'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' റീമേക്ക്‌ വളരെ ആവേശകരമാണെന്നും സിനിമ ഉടന്‍ തന്നെ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നിർമാതാവ് വിക്കി ബഹ്‌രി പറഞ്ഞു. മലയാളത്തില്‍ ജിയോ ബേബിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.

'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയ്‌ക്ക്‌ ശേഷം സുരാജ്‌ വെഞ്ഞാറമ്മൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ദ ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചണ്‍'. ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.

For All Latest Updates

ABOUT THE AUTHOR

...view details