യാഷ് നായകനായി പുറത്തിറങ്ങിയ കെജിഎഫ് എന്ന ബഹുഭാഷാ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഹിറ്റായതോടെ കെജിഎഫിന്‍റെ രണ്ടാം പതിപ്പും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഒരു സര്‍പ്രൈസ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിൽ വില്ലനായെത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. കെജിഎഫ് ചാപ്റ്റര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വില്ലൻ അധീരയായി എത്തുന്ന താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
അധീര താനോസിനെപ്പോലെ കരുത്തനെന്ന് സഞ്ജയ് ദത്ത്; വൈറലായി ഫസ്റ്റ്ലുക്ക് - കെജിഎഫ് ചാപ്റ്റര്‍ 2
കെജിഎഫ് ചാപ്റ്റര്‍ 2ല്‍ വില്ലന്‍ കഥാപാത്രമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത്. താരത്തിന്‍റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
സഞ്ജയ് ദത്തിന്‍റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. പാതി മുഖം മറച്ച താരത്തിന്‍റെ സ്കെച്ച് ചെയ്ത ചിത്രമാണ് കെജിഎഫ് 2 ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്ത് വിട്ടിരിക്കുന്നത്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെ കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത് 'അവഞ്ചേർസ് സിനിമയിലെ താനോസിനെ കണ്ട് നിങ്ങൾ ഭയപ്പെട്ടിട്ടുണ്ടാകും. അതുപോലെയാണ് അധീരയും' എന്നാണ്. 'ഞാനും ഇതുപോലൊരു വില്ലൻ കഥാപാത്രമാണ് ആഗ്രഹിച്ചിരുന്നതും' സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.കെജിഎഫ് ആദ്യ ഭാഗത്തിലെ അവസാന രംഗത്തില്‍ മാത്രമാണ് അധീരയെ കാണിക്കുന്നത്.
കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് കെജിഎഫ്. കോലാര്‍ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ യാഷിന്‍റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്‍റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് പ്രേക്ഷകര്‍ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽ മുടക്കിലാണ് നിർമിച്ചത്.