കേരളം

kerala

By

Published : May 12, 2020, 2:00 PM IST

ETV Bharat / sitara

അഭിനയം, ആലാപനം, സംവിധാനം; ലോക്ക് ഡൗണിൽ പ്രണയഗാനവുമായി സൽമാൻ ഖാൻ

ജാക്വലിൻ ഫെർണാണ്ടസിനെ നായികയാക്കിയുള്ള 'തേരേ ബിന' എന്ന ഗാനം അലപിച്ചിരിക്കുന്നതും സംവിധാനം ചെയ്‌തിരിക്കുന്നതും സൽമാൻ ഖാനാണ്

ഷബ്ബീർ അഹമ്മദ്  സൽമാൻ ഖാൻ  തേരേ ബിന  Salman Khan's new romantic video  Tere Bina  Jacqueline Fernandez  farm house production
പ്രണയഗാനവുമായി സൽമാൻ ഖാൻ

ലോക്ക് ഡൗണിനിടയിൽ സ്വന്തം ഫാം ഹൗസിൽ നിർമിച്ച പുതിയ ഗാനവുമായി സൽമാൻ ഖാൻ. സൽമാനൊപ്പം ജാക്വലിൻ ഫെർണാണ്ടസിനെ നായികയാക്കിയുള്ള 'തേരേ ബിന' എന്ന പ്രണയഗാനം ബോളിവുഡ് സൂപ്പർതാരം തന്നെയാണ് ഇന്ന് റിലീസ് ചെയ്‌തത്.

ഷബ്ബീർ അഹമ്മദിന്‍റെ വരികളിൽ സൽമാൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൽമാൻ ഖാനാണ് തേരേ ബിനയുടെ സംവിധാനം. സാജൻ സിംഗ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഹിന്ദി ഗാനത്തിന്‍റെ എഡിറ്റർ റിതേഷ് സോണിയാണ്. 2014ൽ പുറത്തിറങ്ങിയ കിക്ക് ചിത്രത്തിൽ സൽമാന്‍റെ ജോഡിയായി ജാക്വലിൻ എത്തിയിരുന്നു.

ABOUT THE AUTHOR

...view details