മുംബൈ:കൊവിഡ് കാലത്ത് മണ്ണിലിറങ്ങി കർഷകർക്ക് ആദരം അർപ്പിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം സല്‍മാൻ ഖാൻ. കൃഷിയിടത്തിലൂടെ ട്രാക്‌ടർ ഓടിക്കുന്ന വീഡിയോയാണ് താരം പുതുതായി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പിങ്ക് ടീ-ഷർട്ടും കറുത്ത ട്രൗസറും ധരിച്ച് ട്രാക്‌ടർ ഓടിച്ചും ചെളിനിലത്തിലൂടെ നടന്നും ഒഴിവുസമയം ചെലവഴിക്കുന്ന വീഡിയോക്കൊപ്പം "കൃഷിപ്പണിയിൽ..." എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്‍റെ പോസ്റ്റ്. ട്രാക്ടർ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ 1.3 മില്യൺ കാഴ്‌ചക്കാരെയും നേടിക്കഴിഞ്ഞു.
കൃഷിയില്‍ കൈവെച്ച് സല്‍മാൻ: കൃഷി കളിയല്ലെന്ന് ആരാധകർ - ബോളിവുഡ് നടൻ
പിങ്ക് ടീ-ഷർട്ടും കറുത്ത ട്രൗസറും ധരിച്ച് ട്രാക്‌ടർ ഓടിച്ചും ചെളിനിലത്തിലൂടെ നടന്നും ഒഴിവുസമയം ചെലവഴിക്കുന്ന വീഡിയോക്കൊപ്പം "കൃഷിപ്പണിയിൽ..." എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്‍റെ പോസ്റ്റ്.
ട്രാക്ടർ ഓട്ടിച്ച് കർഷകനായി സൽമാന്‍റെ പുതിയ വീഡിയോ
കർഷകർക്കായി സമർപ്പിക്കുന്നു എന്ന ക്യാപ്‌ഷനോടെ ചെളിയിൽ കുളിച്ചിരിക്കുന്ന ചിത്രം സൽമാൻ ഖാൻ നേരത്തെ പോസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ, ബോളിവുഡ് താരത്തിന്‍റെ പ്രഹസനമാണിതെന്ന് സൂചിപ്പിക്കുന്ന തരത്തിൽ നിരവധി ട്രോളുകളാണ് പോസ്റ്റിന് ലഭിച്ചത്.