ഷോലെ അടക്കം എഴുപതുകളിലെ ഹിന്ദി ചലച്ചിത്രലോകത്ത് ആൻഗ്രി യങ് മാൻ സിനിമകൾ പരിചയപ്പെടുത്തിയ എഴുത്തുകാരാണ് സലിം ഖാൻ, ജാവേദ് അക്തർ എന്നിവർ. ഏകദേശം ഇരുപതിലധികം ഹിറ്റ് സിനിമകളിൽ സലിം- ജാവേദ് കൂട്ടുകെട്ട് പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാർ പദവി ലഭിച്ച ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രഥമ എഴുത്തുകാർ എന്ന അപൂർവനേട്ടവും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ, കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറിന്‍റെയും സിനിമ നിർമാതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍റെയും ഡോക്യുമെന്‍ററി ഒരുക്കുകയാണ് മക്കളായ സൽമാൻ ഖാനും ഫർഹാൻ അക്തറും സംവിധായിക കൂടിയായ സോയ അക്തറും. 'ആൻഗ്രി യങ് മെൻ' എന്നാണ് രണ്ട് തിരക്കഥാകൃത്തുകളുടെയും ജീവിതം വിവരിക്കുന്ന ഡോക്യുമെന്‍ററിയുടെ പേര്.
ഡോക്യുമെന്‍ററിയുടെ പിന്നണിയിൽ സൂപ്പർതാരങ്ങളായ മക്കൾ