കേരളം

kerala

By

Published : Oct 9, 2020, 7:45 PM IST

ETV Bharat / sitara

സല്‍മാന്‍ഖാന്‍ ചിത്രം 'രാധെ' ഷൂട്ടിങ് പുന:രാരംഭിച്ചു

രാധെയുടെ ലൊക്കേഷന്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നടന്‍ ജാക്കി ഷെറോഫ്, നടി ദിഷ പഠാനി എന്നിവരും സല്‍മാന്‍ ഖാനൊപ്പം രാധെ ഷൂട്ടിങ് സെറ്റില്‍ എത്തിയിട്ടുണ്ട്.

salman khan radhe shoot  disha patani radhe shoot  salman dishashoots for radhe  radhe shoot resumes  സല്‍മാന്‍ഖാന്‍ ചിത്രം 'രാധെ' ഷൂട്ടിങ് പുനരാരംഭിച്ചു  സല്‍മാന്‍ഖാന്‍ ചിത്രം 'രാധെ'  ബോളിവുഡ് സിനിമ രാധെ  സല്‍മാന്‍ഖാന്‍ വാര്‍ത്തകള്‍
സല്‍മാന്‍ഖാന്‍ ചിത്രം 'രാധെ' ഷൂട്ടിങ് പുനരാരംഭിച്ചു

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രം 'രാധെ; യുവര്‍ മോസ്റ്റ് വാണ്ടട് ഭായ്'യുടെ ഷൂട്ടിങ് പുനരാരംഭിച്ചു. കൊവിഡ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ഒരുക്കിയാണ് ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുന്നത്. രാധെയുടെ ലൊക്കേഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നടന്‍ ജാക്കി ഷെറോഫ്, നടി ദിഷ പഠാനി എന്നിവരും സല്‍മാന്‍ ഖാനൊപ്പം രാധെ ഷൂട്ടിങ് സെറ്റില്‍ എത്തിയിട്ടുണ്ട്. കൂടാതെ ദിഷയും സല്‍മാനും ചേര്‍ന്നുള്ള ഗാനരംഗം ചിത്രീകരിക്കുന്നതുമെല്ലാം മേക്കിങ് വീഡിയോയില്‍ കാണാം. രാധെ സംവിധാനം ചെയ്യുന്നത് നടനും ഡാന്‍സറുമെല്ലാമായ പ്രഭുദേവയാണ്.

ABOUT THE AUTHOR

...view details