മുംബൈ :രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്തേയ്ക്ക് താന്‍ മടങ്ങിയെത്തിയതായി ബോളിവുഡ് താരം റിയ ചക്രവര്‍ത്തി. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ മടങ്ങിവരവ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് റിയ ഇന്സ്റ്റഗ്രാമിലെത്തിയിരിക്കുന്നത്.
Rhea Chakraborty resumes work: 'രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഞാന്‍ അഭിനയലോകത്തേയ്ക്ക് മടങ്ങിയെത്തുന്നത്. മോശമായ സമയത്ത് എന്നോടൊപ്പം നിന്ന ഏവരോടും ഞാന്‍ നന്ദി അറിയിക്കുന്നു. സൂര്യന് എപ്പോഴും പ്രകാശിക്കുക തന്നെ ചെയ്യും...' -ഇപ്രകാരമാണ് റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒരു റേഡിയോ ചാനല്‍ സ്റ്റുഡിയോയില്‍ സ്ക്രിപ്റ്റ് വായിക്കുന്ന താരത്തെയാണ് വീഡിയോയില്‍ ദൃശ്യമാവുക. ഇടയ്ക്ക് താരം ക്യാമറയില്‍ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
റമ്മി ജഫ്രിയുടെ 'ചെഹ്രെ' (2021) എന്ന ചിത്രത്തിലാണ് റിയ ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇമ്രാന് ഹാഷ്മി, അമിതാഭ് ബച്ചന്, സിദ്ധാന്ത് കപൂര്‍, രഘുബിര്‍ യാദവ്, അന്നു കപൂര്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രമാണ് 'ചെഹ്രെ'.
Also Read: ഇത് ഫാന്റസിയോ? വ്യത്യസ്ത ലുക്കില്‍ നിവിനും ആസിഫും; പോസ്റ്റര്‍ വൈറല്‍
Sushant Singh death: റിയ ചക്രബര്‍ത്തിയുടെ കാമുകനായിരുന്നു അന്തരിച്ച പ്രമുഖ നടന് സുശാന്ത് സിംഗ്. 2020 ജൂണ്‍ 14നാണ് മുംബൈയിലെ ബാന്ദ്ര അപാര്ട്മെന്റില് സുശാന്ത് സിങ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണ ശേഷം റിയയുടെ ജീവിതം തലകീഴായി മറിഞ്ഞു.
Rhea Chakraborty Sushant Singh relation: 2020 സെപ്റ്റംബറില്‍ റിയയെയും ഇളയ സഹോദരന് ഷോവിക് ചക്രവര്‍ത്തിയെയും എന്‍സിബി അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും മുംബൈയിലെ ബൈക്കുള ജയിലിലായിരുന്നു. ഒരു മാസം കഴിഞ്ഞ് റിയക്ക് ജാമ്യം ലഭിച്ചെങ്കിലും സഹോദരന് ഷോവിക്കിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങാനായത്. അന്വേഷണ സമയത്ത് പിടിച്ചെടുത്ത റിയയുടെ ലാപ്ടോപും മൊബൈല്‍ ഫോണും തിരികെ നല്കാന് മുംബൈ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
സുശാന്തിന്റെ മരണ ശേഷം റിയക്ക് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. സുശാന്തിന്റെ മരത്തോടെ താരത്തിന്റെ ബന്ധുക്കള്‍ റിയക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസ് നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് റിയുടെ വാട്ട്സ്ആപ് ചാറ്റുകള്‍ പരിശോധിച്ചിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വാട്ട്സ്ആപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ താരം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.