കേരളം

kerala

ETV Bharat / sitara

യുനിസെഫ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പ്രിയങ്ക ചോപ്രയെ നീക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍

യുഎന്നിന് കത്തയച്ചാണ് പ്രിയങ്കയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്

By

Published : Aug 22, 2019, 9:57 AM IST

Updated : Aug 22, 2019, 10:17 AM IST

യുനിസെഫ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് താരത്തെ നീക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ യുനിസെഫ് ഗുഡ് വില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ മാറ്റണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ രംഗത്ത്. യുഎന്നിന് കത്തയച്ചാണ് പ്രിയങ്കയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്. പാക് മനുഷ്യാവകാശവകുപ്പ് മന്ത്രി ശിരീന്‍ മസാരിയാണ് യുഎന്നിന് കത്തയച്ചത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ അനുകൂലിക്കുന്ന ഒരാള്‍ യുനിസെഫിന്‍റെ ഗുഡ്‌ വില്‍ അംബാസിഡര്‍ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് കത്തില്‍ പറയുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെയും ഇന്ത്യന്‍ പ്രതിരോധമന്ത്രി പാകിസ്ഥാനെതിരെ നടത്തിയ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയെയും പ്രിയങ്ക ചോപ്ര പരസ്യമായി അനുകൂലിച്ചിരുന്നു. അത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന പ്രിയങ്കയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കില്‍ ആഗോളതലത്തില്‍ യുഎന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്‍റെ മുഖംതന്നെ മാറുമെന്നും പാകിസ്ഥാന്‍ മനുഷ്യാവകാശവകുപ്പ് മന്ത്രി ശിരീന്‍ മസാരി യുണിസെഫ് അധികൃതര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Last Updated : Aug 22, 2019, 10:17 AM IST

For All Latest Updates

ABOUT THE AUTHOR

...view details