ബെംഗളൂരു : ബോളിവുഡ് നടി കങ്കണ റണാവത്തിന്‍റെ ബോഡി ഗാര്‍ഡ് കുമാര്‍ ഷെട്ടി ബലാത്സംഗ കേസില്‍ അറസ്റ്റില്‍. ഹെഗഡഹള്ളിയിലെ കെആർ പേട്ടില്‍ നിന്നാണ് മുംബൈ പൊലീസ് ഇയാളെ പിടികൂടിയത്. ഹെഗഡഹള്ളി ലോക്കല്‍ പൊലീസുമായി സഹകരിച്ചായിരുന്നു മുംബൈ പൊലീസിന്‍റെ നീക്കം. ഇയാളെ കോടതിയില്‍ ഹാജരാക്കാനായി മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.
കങ്കണ റണാവത്തിന്‍റെ ബോഡി ഗാര്‍ഡ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍
ഹെഗഡഹള്ളിയിലെ കെആർ പേട്ടില്‍ നിന്നാണ് മുംബൈ പൊലീസ് കുമാര്‍ ഷെട്ടിയെ അറസ്റ്റ് ചെയ്‌തത്.
ബലാത്സംഗ കേസ്: കങ്കണ റണൗട്ടിന്‍റെ ബോഡി ഗാര്‍ഡ് അറസ്റ്റില്‍
Also read:ബോളിവുഡ് നിര്‍മാതാവ് റയാന്‍ സ്റ്റീഫന്‍ അന്തരിച്ചു
പീഡനം,വഞ്ചന, തട്ടിപ്പ് തുടങ്ങിയവയ്ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നും ഇക്കഴിഞ്ഞ ഏപ്രിലില്‍ ഫ്ലാറ്റില്‍ നിന്നും 50000 രൂപയുമായി കുമാര്‍ കടന്നുകളഞ്ഞെന്നുമാണ് യുവതിയുടെ പരാതി.