ലുക്കിലും പോസിലും വസ്ത്രധാരണത്തിലും വ്യത്യസ്തത തിരയുന്ന നടനാണ് രൺവീർ സിങ്. രൺവീർ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾക്കും ഫാഷൻ സ്റ്റേറ്റ്‌മെന്‍റുകൾക്കും സിനിമാ ലോകത്തിന് അകത്തും പുറത്തും ആരാധകർ ഏറെയാണ്. രൺവീറിന്‍റെ വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് വലിയ ചർച്ചകൾക്കും നിരൂപക പ്രശംസക്കും വഴിവെക്കാറുമുണ്ട്.
കളർ ലുക്കിൽ മിന്നിത്തിളങ്ങി രൺവീർ സിങ് - ഗൂച്ചി
ഇറ്റലി ആസ്ഥാനമായുള്ള ഗൂച്ചിയുടെ ഫാഷൻ ഡിസൈനറായ അലക്സാണ്ട്രോ മൈക്കിളിന്‍റെ വേഷമണിഞ്ഞ രൺവീറിന്‍റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറൽ..
കളർ ലുക്കിൽ മിന്നിത്തിളങ്ങി രൺവീർ
ഇപ്പോൾ രൺവീറിന്‍റെ പുതിയ ലുക്കും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത്തവണ ഇറ്റലി ആസ്ഥാനമായുള്ള ഗൂച്ചിയുടെ ഫാഷൻ ഡിസൈനറായ അലക്സാണ്ട്രോ മൈക്കിളിന്‍റെ വേഷമാണ് രൺവീർ തെരഞ്ഞെടുത്തത്. നീല വേഷത്തിൽ സ്വർണ നിറത്തിലുള്ള നെക്‌ലസും സൺഗ്ലാസുമാണ് നീണ്ടമുടിക്കാരനായ രൺവീറിന്‍റെ വേഷം. താരത്തിന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകരും താരങ്ങളും ഫാഷൻ മേഖലയിലുള്ളവരും ഏറ്റെടുത്തു.
Also Read: മലയാളത്തിന്‍റെ സിത്തുമണിക്ക്, ശബ്ദ സൗന്ദര്യത്തിന്, ഇന്ന് പിറന്നാൾ