തമിഴിൽ 'കാടൻ', തെലുങ്കിൽ 'ആരണ്യ', ഹിന്ദിയിൽ 'ഹാത്തി മേരേ സാത്തി'. മനുഷ്യനും മൃഗവും പ്രമേയമാക്കി പ്രഭു സോളമന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബഹുഭാഷാ ചിത്രം. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തിയിതി പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ 20ന് ചിത്രം പ്രദർശനത്തിനെത്തും.
മനുഷ്യനും മൃഗവും; റാണ ദഗുബാട്ടിയുടെ ബഹുഭാഷാ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു - വിഷ്‌ണു വിശാല്‍
റാണ ദഗുബാട്ടി ചിത്രത്തിന്‍റെ തമിഴ് പതിപ്പിൽ കാടനായും തെലുങ്കിൽ ആരണ്യയായും ഹിന്ദിയിൽ ബൻദേവ് എന്ന കഥാപാത്രമായുമാണ് എത്തുന്നത്.
രാജേഷ് ഖന്നയും തനൂജയും മുഖ്യവേഷം അവതരിപ്പിച്ച, 1971ല്‍ പുറത്തിറങ്ങിയ ഹാത്തി മേരേ സാത്തി എന്ന ചിത്രത്തിനുള്ള ആദരവായാണ് കാടിനെ പശ്ചാത്തലമാക്കിയുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മുഖ്യവേഷം അവതരിപ്പിക്കുന്ന റാണ ദഗുബാട്ടി തമിഴ് പതിപ്പിൽ കാടനായും തെലുങ്കിൽ ആരണ്യയായും ഹിന്ദിയിൽ ബൻദേവ് എന്ന കഥാപാത്രമായുമാണ് എത്തുന്നത്. സോയ ഹുസൈന്‍, ശ്രിയ പില്‍ഗാവ്കര്‍, വിഷ്‌ണു വിശാല്‍, പുല്‍ക്കിത് സാമ്രാട്ട് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ശാന്തനു മൊയ്‌ത്രയാണ് ചിത്രത്തിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഇറോസ് ഇന്‍റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനിങ്ങ് ചെയ്‌തിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്.