കേരളം

kerala

ETV Bharat / sitara

രാകുല്‍ പ്രീത് ആയുഷ്മാന്‍ ഖുറാന ചിത്രത്തില്‍ നായിക

ഡോക്ടര്‍ ജി എന്ന് പേരിട്ടിരിക്കുന്ന സിനിമ അനുഭൂതി കശ്യപാണ് സംവിധാനം ചെയ്യുന്നത്. ആയുഷ്മാന്‍ ഖുറാനക്കൊപ്പം രാകുല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും ഡോക്ടര്‍ ജി

By

Published : Feb 1, 2021, 4:51 PM IST

രാകുല്‍ പ്രീത് ആയുഷ്മാന്‍ ഖുറാന ചിത്രത്തില്‍ നായിക  രാകുല്‍ പ്രീത് ആയുഷ്മാന്‍ ഖുറാന  രാകുല്‍ പ്രീത് ആയുഷ്മാന്‍ ഖുറാന വാര്‍ത്തകള്‍  രാകുല്‍ പ്രീത് ആയുഷ്മാന്‍ ഖുറാന സിനിമകള്‍  Rakul Preet Singh joins the cast of Doctor G  Ayushmann Khurrana movie Doctor G  hindi film Doctor G
രാകുല്‍ പ്രീത് ആയുഷ്മാന്‍ ഖുറാന ചിത്രത്തില്‍ നായിക

ഇക്കഴിഞ്ഞ ഡിസംബറിലാണ് ആയുഷ്മാന്‍ ഖുറാനയുമായി ചേര്‍ന്ന് രണ്ടാമത്തെ ചിത്രം നിര്‍മിക്കാന്‍ പോകുന്ന വിവരം ജംഗ്ലി പിക്‌ച്ചേഴ്സ് പുറത്തുവിട്ടത്. ഡോക്ടര്‍ ജി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ നായികയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ബോളിവുഡിലും തെന്നിന്ത്യയിലുമായി തിളങ്ങി നില്‍ക്കുന്ന നടി രാകുല്‍ പ്രീതാണ് ആയുഷ്മാന്‍റെ ജോഡിയായി ഡോക്ടര്‍ ജിയില്‍ എത്തുന്നത്. അനുഭൂതി കശ്യപാണ് സിനിമ നിര്‍മിക്കുന്നത്. ആയുഷ്മാനൊപ്പം ആദ്യമായാണ് രാകുല്‍ പ്രീത് വെള്ളിത്തിരയില്‍ എത്താന്‍ പോകുന്നത്.

ഡോ.ഫാത്തിമ എന്നാണ് രാകുല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഡോ.ഉദയ് ഗുപ്ത എന്ന കഥാപാത്രത്തെയാണ് ആയുഷ്മാന്‍ അവതരിപ്പിക്കുക. കാമ്പസ് കോമഡി ചിത്രമായിരിക്കും ഡോക്ടര്‍ ജി. ആയുഷ്മാനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്‍റെ ത്രില്ലിലാണ് താനെന്നാണ് രാകുല്‍ പ്രീത് പറയുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അനുഭൂതി കശ്യപ്, സുമിത്ത് സക്സേന, വിശാല്‍ വാഗ്, സൗരഭ് ഭാരത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details