നടൻ മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം... 'റോക്കട്രി: ദി നമ്പി ഇഫക്ട്' പ്രഖ്യാപനം മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേക്ഷകർ. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിന് കാരണം ഐഎസ്ആർഒ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിലെ അഭിനയത്തിനും സംവിധാനത്തിനും പുറമെ, മാധവൻ തന്നെയാണ് തിരക്കഥയൊരുക്കുന്നതും സിനിമ നിർമിക്കുന്നതും.
ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള സൂചനകളാണ് വരുന്നത്. ഏപ്രിൽ 30ന് റോക്കട്രി: ദി നമ്പി ഇഫക്ട് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മാധവനോ അണിയറപ്രവർത്തകരോ ഇതിൽ സ്ഥിരീകരണം നൽകിയിട്ടില്ല.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് എസ്.നമ്പിനാരായണനായാണ് മാധവൻ വേഷമിടുന്നത്. സിമ്രാൻ, രജിത് കപൂർ, ജഗൻ, മിഷഘോഷാൽ, ബിജോ തങ്ജാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നമ്പി നാരായണന്‍റെ ലുക്കിലുള്ള മാധവന്‍റെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
നമ്പി നാരായണൻ രചിച്ച 'റെഡി ടു ഫയർ: ഹൗ ഇന്ത്യ ആന്റ് ഐ സർവൈവ്ഡ് ദി ഐഎസ്ആർ ഒ സ്പൈകേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങുന്ന റോക്കട്രി: ദി നമ്പി ഇഫക്ട് ഇന്ത്യ, റഷ്യ, ഫ്രാൻസ്, ജോർജിയ, സെർബിയ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരിച്ചത്.