പനജി: മറാത്തി നടി ഈശ്വരി ദേശ്‌പാണ്ഡെ ഗോവയിൽ കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. നടിയും പ്രതിശ്രുത വരൻ ശുഭം ഡെഡ്‌ജെയും സഞ്ചരിച്ച കാര്‍ തിങ്കളാഴ്‌ച പുലർച്ചെ അപകടത്തില്‍പ്പെടുകയായിരുന്നു.
ഗോവയിലെ കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. ഡോര്‍ ലോക്കായതിനാൽ ഇരുവർക്കും രക്ഷപ്പെടാനായില്ല. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
ഈശ്വരിയും ശുഭം ഡെഡ്‌ജെയും വിവാഹിതരാകാനിരിക്കെയാണ് ദാരുണസംഭവം. മറാത്തി, ഹിന്ദി ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ബുധനാഴ്‌ച മുതൽ ഇരുവരും യാത്രയിലായിരുന്നു.
Also Read: മലയാള സിനിമയെ തിരിച്ചുപിടിക്കാൻ സർക്കാർ സഹായിക്കണം: തിയേറ്റർ തുറക്കുന്ന വിഷയത്തിൽ വിനയൻ പറയുന്നു
അഗ്നിശമന സേനയെത്തി കാർ കരയ്‌ക്കെത്തിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു. പൂനെയിലെ കിർകട്‌വാഡിയാണ് ഈശ്വരി ദേശ്‌പാണ്ഡെയുടെ സ്വദേശം. ശുഭം ഡെഡ്‌ജെ നാംദേഡ് സ്വദേശിയാണ്.